'മാണിക്ക്'- സൈക്കോളജിക്കല്‍ ത്രില്ലറില്‍ നായികയായി ഐശ്വര്യ രാജേഷ്

Published : Nov 04, 2022, 09:30 AM ISTUpdated : Nov 05, 2022, 10:13 AM IST
'മാണിക്ക്'- സൈക്കോളജിക്കല്‍ ത്രില്ലറില്‍ നായികയായി ഐശ്വര്യ  രാജേഷ്

Synopsis

ഐശ്വര്യ രാജേഷ് നായികയാകുന്ന ചിത്രം പ്രഖ്യാപിച്ചു.  

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരം ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. 'മാണിക്ക്' എന്നാണ് ചിത്രത്തിന്റെ പേര്. തമിഴിലും ഹിന്ദിയിലും ആയിട്ടാണ് ചിത്രം. സമ്രത് ചക്രബര്‍ത്തി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സംയുക്ത ഷണ്‍മുഖനാഥൻ, വിവേക് പ്രസന്ന, സായ് ജനനി, സ്വാര്‍ കാംബ്ലെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും മാണിക്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എൻഡെമോള്‍ ഷൈൻ ഇന്ത്യയാണ് ചിത്രം നിര്‍മിക്കുന്നത്.

ഐശ്വര്യ രാജേഷ് നായികയായി മലയാളത്തിലും ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. 'പുലിമട' എന്ന ചിത്രത്തിലാണ് ഐശ്വര്യ രാജേഷ് നായികയാകുന്നത്.. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. എട്ട് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം വേണു ഛായാഗ്രാഹകനാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ലിജോ മോള്‍, ബാലചന്ദ്ര മേനോൻ. ഷിബില, അഭിരാം, റോഷൻ, കൃഷ്‍ണ പ്രഭ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഡിക്സണ്‍ പൊടുത്താസും സുരാജ് പി എസും ചേര്‍ന്നാണ് നിര്‍മാണം. 'പുലിമട' എന്ന ചിത്രത്തിന്റെ നിര്‍മാണം ഇങ്ക്ലാബ് സിനിമാസിന്റെ ബാനറിലാണ്. രാജീവ് പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബാബുരാജ്. വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റോഷൻ. 'പുലിമട' എന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്സ് ബിജോയ്. വസ്‍ത്രാലങ്കാരം സുനില്‍ റഹ്‍മാൻ, സ്റ്റെഫി.

ഐശ്വര്യ രാജേഷിന്റേതായി തമിഴില്‍ റിലീസ് ചെയ്യാനുള്ള ചിത്രം 'ധ്രുവ നച്ചത്തിരം' ആണ്. വിക്രം ആണ് ചിത്രത്തില്‍ നായകൻ. ഗൗതം വാസുദേവ് മേനോൻ ചിത്രം സംവിധാനം ചെയ്യുന്നു ഗൗതം വാസുദേവ് മേനോന്റെ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.

Read More: ഉദ്വേഗം നിറച്ച് 'ലിറ്റിൽ വിമൻ'- റിവ്യു

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു