ടൊറന്‍റോ ചലച്ചിത്രോത്സവത്തിലെ മിന്നും താരമായി ഐശ്വര്യ രാജ്; 'മെറി ബോയ്‍സ്' ഉടൻ റിലീസിന്

Published : Sep 20, 2026, 02:18 PM IST
aiswarya raj got delegate attention at toronto international film festival her next release is merry boys

Synopsis

മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് മഹേഷ് മാനസ് സംവിധാനം ചെയ്യുന്ന പുതിയ ക്യാമ്പസ് ചിത്രമാണ് 'മെറി ബോയ്സ്'.

പുതുമുഖ താരങ്ങൾക്ക് അവസരം ഒരുക്കിക്കൊണ്ട് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 'മെറി ബോയ്സ്' എന്ന ചിത്രത്തിലെ നായിക ഐശ്വര്യ രാജ് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രശംസ നേടുകയാണ്. ഐശ്വര്യ അഭിനയിച്ച 'ഹാഫ്' എന്ന ചിത്രത്തിലെ വാംപെയർ കഥാപാത്രമാണ് കയ്യടി നേടുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം മലയാളത്തിൽ ഐശ്വര്യ നായികയായെത്തുന്ന ചിത്രമാണ് 'മെറിബോയ്സ്'. സൗഹൃദവും പ്രണയവുമെല്ലാം നിറഞ്ഞു നിൽക്കുന്ന ക്യാമ്പസ് ചിത്രമാണിത്. ഹാഫ് എന്ന ചിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് ഐശ്വര്യ മെറിബോയ്സിൽ എത്തുന്നത്.

നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ റിലീസിനെത്തും. മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് മാജിക് ഫ്രെയിംസ് 38-ാമത്തെ ചിത്രമായ "മെറിബോയ്സ് " ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും "മെറി ബോയ്സ്". കേരളത്തിലും മേഘാലയയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉടൻ റിലീസിനെത്തും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആര്‍ എം ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം; 'ഗണകന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
ഐഡിഎസ്എഫ്എഫ്‍കെ ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് പുനഃപരിശോധിക്കണം: മന്ത്രി പി സി വിഷ്ണുനാഥ്