
ആഷിഖ് അബുവിൻ്റെ ഒപ്പിഎം സിനിമാസ് നിർമ്മിക്കുന്ന മനു ആന്റണി ചിത്രം 'അജ:സുന്ദരി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജോജു ജോർജ് നായകനായി എത്തുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ലിജോ മോൾ. മനു ആൻ്റണി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്, ലിജോ മോൾ എന്നിവർക്ക് പുറമെ, പ്രശാന്ത് മുരളി, ആർ ജെ വിജിത എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സൂപ്പർ വിജയം നേടിയ റൈഫിൾ ക്ലബിന് ശേഷം ഒപ്പിഎം സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗീതാർഥ എ ആർ ആണ് ചിത്രത്തിൻ്റെ സഹരചയിതാവ്. സഹനിർമ്മാണം- ജെയ്സൺ ഫ്രാൻസിസ്. ഇരട്ട, പണി എന്നീ ചിത്രങ്ങളുടെ എഡിറ്റർ ആയി ശ്രദ്ധ നേടിയ മനു ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.
പ്രധാന കഥാപാത്രങ്ങൾക്കൊപ്പം ഒരു ആടും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട് എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ ടൈറ്റിലും സമ്മാനിക്കുന്നത്. "സുന്ദരിയെ കാണ്മാനില്ല" എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. ഒരു ആടിനെ ചാക്കിലാക്കി ബസിൽ ഇരിക്കുന്ന ജോജു ജോർജ് കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആഷിഖ് അബു ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഡ്രംയുഗ. സംവിധായകൻ മനു ആന്റണി തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ താരനിര ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും.
റൈഫിൾ ക്ലബ്, ലൗലി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് അബു കാമറ ചലിപ്പിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. മഞ്ഞുമ്മൽ ബോയ്സ്, റൈഫിൾ ക്ലബ് എന്നിവക്ക് ശേഷം അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനർ ആയെത്തുന്ന ചിത്രത്തിന് പിന്നിൽ, ഗംഭീര സാങ്കേതിക സംഘമാണ് അണിനിരക്കുന്നത്.
ഛായാഗ്രഹണം- ആഷിഖ് അബു, സംഗീതം- ഡ്രംയുഗ, എഡിറ്റർ - മനു ആൻ്റണി, പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശ്ശേരി, കലാസംവിധാനം - മിഥുൻ ചാലിശ്ശേരി, അഡീഷണൽ തിരക്കഥ- സനേത് രാധാകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, വില്യം സിങ്, കോസ്റ്റ്യൂം - മഷർ ഹംസ, സിങ്ക്, സൗണ്ട് ഡിസൈൻ - നിക്സൺ ജോർജ്, സൗണ്ട് മിക്സിങ്- ഡാൻ ജോസ്, ആക്ഷൻ - റോബിൻ, വിഷ്വൽ എഫക്ട് - ലിറ്റിൽ ഹിപ്പോ, കളറിസ്റ്റ്- യാഷിക റൗട്രേ, പ്രൊഡക്ഷൻ കൺട്രോളർ - വിമൽ വിജയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ആബിദ് അബു, മദൻ എ വി കെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷെല്ലി ശ്രീ, ഫിനാൻസ് കൺട്രോളർ - ശംഭു കൃഷ്ണൻ കെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിജു കടവൂർ, സ്റ്റിൽസ് - സജിത് ആർ എം, ടൈറ്റിൽ- നിപിൻ നാരായൺ, പബ്ലിസിറ്റി ഡിസൈൻ- റോസ്‌റ്റേഡ് പേപ്പർ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ