എങ്ങനെയുണ്ട് മമ്മൂട്ടിയുടെ ഈ ലുക്ക്? വരാനിരിക്കുന്ന മാസ് ചിത്രത്തെക്കുറിച്ച് അജയ് വാസുദേവ്

Published : May 27, 2019, 12:41 PM ISTUpdated : May 27, 2019, 12:45 PM IST
എങ്ങനെയുണ്ട് മമ്മൂട്ടിയുടെ ഈ ലുക്ക്? വരാനിരിക്കുന്ന മാസ് ചിത്രത്തെക്കുറിച്ച് അജയ് വാസുദേവ്

Synopsis

'മാമാങ്ക'ത്തിന്റെ കൊച്ചിയില്‍ നടക്കുന്ന അവസാന ഷെഡ്യൂളിന്റെ ചിത്രീകരണത്തിലാണ് മമ്മൂട്ടി ഇപ്പോള്‍. 'മാമാങ്ക'ത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വ്വനി'ലാണ് അദ്ദേഹം അഭിനയിക്കുക. പിന്നാലെയാണ് അജയ് വാസുദേവ് ചിത്രം ആരംഭിക്കുക.

നര കയറിയ ഇടതൂര്‍ന്ന താടി, ഒരു വശത്തേക്ക് ചീകിവച്ച മുടി, കൂളിംഗ് ഗ്ലാസ്.. മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത ഗെറ്റപ്പിലുള്ള ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. സംവിധായകന്‍ അജയ് വാസുദേവ് തന്നെയാണ് പോസ്റ്റര്‍ പങ്കുവച്ചത്. എന്നാല്‍ ഇത് ഒഫിഷ്യല്‍ പോസ്റ്റര്‍ അല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും പോസ്റ്ററിനൊപ്പം ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചിരുന്നു. 'ബോസ്' എന്നായിരുന്നു പുറത്തെത്തിയ അണ്‍ ഒഫിഷ്യല്‍ പോസ്റ്ററില്‍ ചിത്രത്തിന്റെ പേര്. ഈ പേരില്‍ തന്നെയാണോ ചിത്രം എത്തുക? പോസ്റ്ററിലെ ലുക്കിന് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ ലുക്കുമായി എന്തെങ്കിലും സാമ്യമുണ്ടോ? സംവിധായകന്‍ അജയ് വാസുദേവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുന്നു.

സിനിമയുടെ പേരോ മമ്മൂട്ടി കഥാപാത്രത്തിന്റെ ലുക്കോ പോസ്റ്ററിലേത് പോലെയല്ലെന്ന് പറയുന്നു അജയ് വാസുദേവ്. എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിക്കുന്നു. "ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കും ഇത്. ഷെഡ്യൂള്‍ സംബന്ധിച്ച പ്ലാനിംഗ് ഒക്കെ പൂര്‍ത്തിയായിട്ടുണ്ട്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് എഴുതുന്നത്. ഗോപി സുന്ദര്‍ സംഗീതം പകരും.." ഛായാഗ്രാഹകന്‍ ആരെന്നതടക്കമുള്ള വിവരങ്ങള്‍ ഒരാഴ്ചയ്ക്കപ്പുറം പുറത്തുവിടുമെന്നും അജയ് വാസുദേവ് പറയുന്നു. 

മമ്മൂട്ടിയെ നായകനാക്കി തുടര്‍ച്ചയായി മൂന്നാമത്തെ തവണ അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് ഇത്. രാജാധിരാജയും (2014) മാസ്റ്റര്‍പീസുമാണ് (2017) മുന്‍ ചിത്രങ്ങള്‍. അതേസമയം 'മാമാങ്ക'ത്തിന്റെ കൊച്ചിയില്‍ നടക്കുന്ന അവസാന ഷെഡ്യൂളിന്റെ ചിത്രീകരണത്തിലാണ് മമ്മൂട്ടി ഇപ്പോള്‍. 'മാമാങ്ക'ത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വ്വനി'ലാണ് അദ്ദേഹം അഭിനയിക്കുക. പിന്നാലെയാണ് അജയ് വാസുദേവ് ചിത്രം ആരംഭിക്കുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ധ്യാനും വിഷ്ണുവും; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' ട്രെയിലർ പുറത്ത്, ചിത്രം മാർച്ച് 20ന് തിയേറ്ററുകളിൽ
'വോട്ട് ചെയ്യുന്ന സ്ത്രീകള്‍ ഓര്‍മിക്കണം, പുരുഷന്മാര്‍ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല..'; വൈരമുത്തുവിനെ അഭിനന്ദിച്ച കമൽ ഹാസനെതിരെ ചിന്മയി