
പുതിയ സിനിമകൾക്കും റിലീസ് ചെയ്ത് ദിവസങ്ങളായ പടങ്ങൾക്കും മികച്ച ബുക്കിംഗ് ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം സിനിമകൾ ഇക്കൂട്ടത്തിലുണ്ട്. റിലീസ് ചെയ്ത് പത്ത് ദിവസമായ മോഹൻലാൽ ചിത്രം തുടരും, പുത്തൻ റിലീസുകൾക്ക് ബുക്കിങ്ങിൽ വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ അവസരത്തിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ബുക്കിംഗ് വിവരങ്ങൾ പുറത്തുവരികയാണ്.
പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ശനിയാഴ്ചത്തെ കണക്കാണിത്. ഇതിന്റെ അടിസ്ഥാനത്തിൽ അജയ് ദേവ്ഗൺ നായകനായി എത്തിയ റെയ്ഡ് 2 ആണ് ഒന്നാം സ്ഥാനത്ത്. മൂന്ന് ലക്ഷത്തി അയ്യായിരം ടിക്കറ്റുകളാണ് പടത്തിന്റേതായി വിറ്റഴിഞ്ഞതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം തുടരും ആണ് ഒന്നാമത് ഉണ്ടായിരുന്നത്. ശനിയാഴ്ച അത് രണ്ടാം സ്ഥാനമായിട്ടുണ്ട്. രണ്ട് ലക്ഷത്തി പതിനഞ്ചായിരം ടിക്കറ്റുകളാണ് മോഹൻലാൽ പടത്തിന്റേതായി വിറ്റഴിഞ്ഞത്. നാനി ചിത്രം ഹിറ്റ് 3, സൂര്യയുടെ റെട്രോ എന്നീ പുത്തൻ റിലീസുകളെ കടത്തിവെട്ടിയാണ്, പത്ത് ദിവസം പൂർത്തിയാക്കിയ തുടരും ആധിപത്യം തുടരുന്നത്.
24 മണിക്കൂറിലെ ടിക്കറ്റ് ബുക്കിംഗ് കണക്കുകൾ (03.05.25)
1. റെയ്ഡ് 2 - 305K (3 ദിവസം)
2. തുടരും - 215K (9 ദിവസം)
3. ഹിറ്റ് 3 - 196K (3 ദിവസം)
4. റെട്രോ - 107K (3 ദിവസം)
5. ട്യൂറിസ്റ്റ് ഫാമിലി - 91K (3 ദിവസം)
6. തണ്ടർ ബോൾട്ട് - 56K (3 ദിവസം)
7. കേസരി ചാപ്റ്റർ 2 - 36K (16 ദിവസം)
8. ഗുൽഗണ്ട് - 13K (3 ദിവസം)
9. ദ ഭൂതിനി - 12K (3 ദിവസം)
10. Ata thambaycha naay - 9K (3 ദിവസം)
11. ഫുലേ - 9K (11 ദിവസം)
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..