അജയ് ദേവ്‍ഗണിന്റെ സംവിധാനത്തില്‍ അമിതാഭ് ബച്ചൻ, ചിത്രീകരണം തുടങ്ങി

Web Desk   | Asianet News
Published : Dec 11, 2020, 04:01 PM IST
അജയ് ദേവ്‍ഗണിന്റെ സംവിധാനത്തില്‍ അമിതാഭ് ബച്ചൻ, ചിത്രീകരണം തുടങ്ങി

Synopsis

അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി.

അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മേയ്‍ഡേ. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി അജയ് ദേവ്ഗണ്‍ അറിയിച്ചു. സിനിമയുടെ പ്രഖ്യാപന വാര്‍ത്ത ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അജയ് ദേവ്‍ഗണ്‍, അമിതാഭ് ബച്ചൻ, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. ചിത്രത്തിന്റെ റിലീസ് തിയ്യതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

മേയ്‍ഡെ ഔദ്യോഗികമായി തുടങ്ങി. ദൈവത്തോടും എന്റെ മാതാപിതാക്കളോടും അനുഗ്രഹം തേടുന്നു. എന്റെ ആരാധകരും  കുടുംബവും അഭ്യുദയകാംക്ഷികളും ഇല്ലാതെ പൂര്‍ണമാകില്ല ഒന്നും. സിനിമ 2022 ഏപ്രില്‍ 29ന് റിലീസ് ചെയ്യും.  അജയ്‍ ദേവ്ഗണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സിനിമയില്‍ അമിതാഭ് ബച്ചന്റെ കഥാപാത്രം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.

രാകുല്‍ പ്രീത് സിംഗ് പൈലറ്റായിട്ടാണ് അഭിനയിക്കുന്നത്.

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ