ഇനിമേൽ താൻടാ ആരംഭം; ത്രസിപ്പിച്ച് വിഡാമുയര്‍ച്ചി ടീസർ, ചിത്രം പൊങ്കലിന് തിയറ്ററുകളിൽ

Published : Nov 29, 2024, 09:14 AM IST
ഇനിമേൽ താൻടാ ആരംഭം; ത്രസിപ്പിച്ച് വിഡാമുയര്‍ച്ചി ടീസർ, ചിത്രം പൊങ്കലിന് തിയറ്ററുകളിൽ

Synopsis

ചിത്രം 2025 പൊങ്കൽ ദിനത്തിൽ തിയറ്ററുകളിൽ എത്തും. 

മിഴ് സിനിമാസ്വാദകരും അജിത്ത് ആരാധകരും പ്രതീക്ഷയോടെ കാത്തിരുന്ന വിഡാമുയര്‍ച്ചിയുടെ ടീസർ റിലീസ് ചെയ്തു. ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമാട്ടോ​ഗ്രാഫിയും ചേർന്നെത്തിയ ടീസർ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാകുമിതെന്നാണ് സൂചന നൽകുന്നത്. ഹോളിവുഡ് ടച്ചിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചിത്രം 2025 പൊങ്കൽ ദിനത്തിൽ തിയറ്ററുകളിൽ എത്തും. 

മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വിഡാമുയർച്ചി ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. തടം, കലഗ തലൈവന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മഗിഴ് തിരുമേനി.  തൃഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ റെഗിന കസാന്‍ഡ്ര മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍. പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്‍ഫ്ലിക്സിനും ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തിനും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയ്ക്കുമാണ്. 

വരാനിരിക്കുന്നത് ബറോസ്, 2025ൽ നാല് പടങ്ങൾ; പുതുവർഷത്തിൽ മോഹൻലാൽ കസറിക്കയറും

അതേസമയം, അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 

അജിത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസിന് എത്തിയത് തുനിവാണ്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. എച്ച് വിനോദായിരുന്നു സംവിധാനം നിര്‍വഹിച്ചത്. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് സിനിമ കൂടിയായിരുന്നു ഇത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക
'രണ്ട് വയസ് പൊണ്ണ് റേപ്പ് വിക്ടിം, തട്ടി കേക്ക തെരിയിലയാ?'; വിജയ്-തൃഷ ​ഗോസിപ്പ്, ചോദ്യശരങ്ങളുമായി ആരാധിക