അജിത്തിന്റെ മങ്കാത്ത വീണ്ടും പ്രദര്‍ശനത്തിന്, തിയറ്ററുകളില്‍ വൻ സ്വീകരണം

Published : May 01, 2024, 11:25 AM IST
അജിത്തിന്റെ മങ്കാത്ത വീണ്ടും പ്രദര്‍ശനത്തിന്, തിയറ്ററുകളില്‍ വൻ സ്വീകരണം

Synopsis

മങ്കാത്തയ്‍ക്ക് വമ്പൻ സ്വീകരണം.

തമിഴകത്ത് റീ റീലിസുകളുടെ കാലമാണ്. അജിത്തിന്റെ മങ്കാത്ത എന്ന ഹിറ്റും തിയറ്ററുകളിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ്. അജിത്തിന്റെ ജന്മദിനത്തിലാണ് മങ്കാത്ത എന്ന സിനിമയുടെ റീ റീലീസ്. അജിത്തിന്റെ മങ്കാത്ത പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിലെ ദൃശ്യങ്ങള്‍ ഫ്രാൻസില്‍ നിന്ന് എന്ന തലക്കെട്ടോടെ സാമൂഹ്യ മാധ്യമ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അജിത്തിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമായിട്ടാണ് മങ്കാത്തയെ കണക്കാക്കുന്നത് എന്നാണ് വിലയിരുത്തല്‍. മങ്കാത്ത 2011ല്‍ ആകെ 74.25 കോടി രൂപ നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീണ്ടും മങ്കാത്തയെത്തുമ്പോള്‍ വൻ സ്വീകരണം ചിത്രത്തിന് ലഭിക്കും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ആ പ്രതീക്ഷ ശരിവയ്‍ക്കും വിധമാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍.

അജിത്തിന്റെ മങ്കാത്ത ഒരുങ്ങിയത് 24 കോടി രൂപയിലായിരുന്നു എന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. അജിത്ത് നായകനായ മങ്കാത്ത സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് വെങ്കട് പ്രഭു ആണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് ശക്തി ശരവണനും. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാകനുമായ മങ്കാത്തയില്‍ അര്‍ജുൻ, തൃഷ. അഞ്‍ജലി, വൈഭവ്, ആൻഡ്രിയ, അശ്വിൻ, പ്രേംജി അമരൻ, മഹത് രാഘവേന്ദ്ര, ജയപ്രകാശ്, അരവിന്ദ് ആകാശ് എന്നിവരുമുണ്ടായിരുന്നു.

അജിത്ത് നായകനായി വിഡാ മുയര്‍ച്ചി സിനിമയാണ് ഇനി പുതുതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അജിത്തിന്റെ നായികയായി വിഡാ മുയര്‍ച്ചി സിനിമയില്‍ തൃഷയാണ്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് വീണ്ടും തമിഴകത്ത് മുൻനിരയില്‍ എത്തും എന്നുമാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

Read More: ആരൊക്കെ വീഴും?, അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ ഞെട്ടിച്ചും മലയാളി ഫ്രം ഇന്ത്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്