Ajith : കേരളത്തില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി അജിത്ത്- ചിത്രങ്ങള്‍

Published : Apr 01, 2022, 11:47 AM IST
Ajith : കേരളത്തില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി അജിത്ത്- ചിത്രങ്ങള്‍

Synopsis

കേരളത്തില്‍ പെരുവെമ്പ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി അജിത്ത് (Ajith).

മലയാളത്തിന്റെയും പ്രിയ താരങ്ങളില്‍ ഒരാളായ തമിഴ് നടൻ അജിത്ത് കേരളത്തിലെത്തി ക്ഷേത്ര ദര്‍ശനം നടത്തി. പാലക്കാട്ടെ പെരുവെമ്പ ക്ഷേത്രത്തിലാണ് അജിത്ത് ദര്‍ശനം നടത്തിയ. അജിത്ത് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ എടുത്ത ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്.  അജിത്ത് നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത വലിമൈ വൻ ഹിറ്റായി മാറിയിരുന്നു (Ajith).

ആയുര്‍വദേ ചികിത്സയുടെ ഭാഗമായി അജിത്ത് പാലക്കാട് ഗുരുകൃപയില്‍ െത്തിയിരുന്നു. അപ്പോഴാണ് പെരുവെമ്പ ക്ഷേത്രത്തിലും അജിത്ത് ദര്‍ശനം നടത്തിയത്. മഹാദേവൻ വൈദ്യനാഥ സങ്കല്‍പ്പത്തിലുള്ള ക്ഷേത്രമാണ് പെരുവെമ്പയിലേത്. പുലര്‍ച്ചെ തന്നെ ക്ഷേത്രത്തിലെത്തിയ അജിത്ത് പൂജയില്‍ പങ്കെടുത്ത് വഴിപാടുകളും സമര്‍പ്പിച്ചു. അജിത്തിന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്ന വിഘ്‍നേശ് ശിവനും അടുത്തിടെ കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. വിഘ്‍നേശ് ശിവൻ കേരളത്തിലെ പ്രസിദ്ധമായ ചോറ്റാനിക്കരം മകം തൊഴലിനാണ് എത്തിയത്. നയൻതാരയ്‍ക്കൊപ്പമാണ് അന്ന് കേരളത്തില്‍ വിഘ്‍നേശ് ശിവൻ എത്തിയത്. വിഘ്‍നേശ് ശിവൻ ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിട്ടില്ല.

അജിത്ത് നായകനായ ചിത്രം വലിമൈ ബോണി കപൂറാണ് നിര്‍മിച്ചത്.  അജിത്ത് നായകനാകുന്ന ചിത്രം  ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിച്ചത്. വലിമൈ എന്ന ചിത്രം പാൻ ഇന്ത്യ റിലീസായിട്ട് തന്നെയാണ് എത്തിയത്. അജിത്ത് നായകനായ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവൻ ശങ്കര്‍ രാജയാണ്.

അജിത്ത് നായകനായ ചിത്രം ഇരുന്നൂറ് കോടിയലധികം ചിത്രം നേടിയെന്ന് 'വലിമൈ'യുടെ നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചിരുന്നു. രണ്ടര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഒരു അജിത്ത് ചിത്രം തിയറ്ററുകളിലെത്തിയത്. അജിത്ത് തന്നെയായിരുന്നു ചിത്രത്തിന്റെ ആകര്‍ഷണം. അജിത്തിന്റെ ഫൈറ്റ് രംഗങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു.

കൊവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവില്‍ 'വലിമൈ' ഫെബ്രുവരി 24ന് തീയറ്ററുകളിലേക്ക് തന്നെ എത്തിയതിയപ്പോള്‍ ആരാധകര്‍ വലിയ വരവേല്‍പ്പാണ് നല്‍കിയത്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുള്ള 'വലിമൈ'യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

തമിഴ്‍നാട്ടില്‍ യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക് ചെറിയ തരത്തില്‍ ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ് പറഞ്ഞിരുന്നു. ബൈക്ക്  പ്രധാന സംഗതിയായി ചിത്രത്തില്‍ വരുന്നുണ്ട്. അതിനാല്‍. മുഖ്യമന്ത്രിയായിരുന്നു ജയലളിത ഒരു റേസറെ പൊലീസുകാരനായി നിയമിച്ചതിന്റെ കഥ ഞങ്ങള്‍ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിത കഥ കേള്‍ക്കാൻ ഞങ്ങള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്തായും ആ സംഭവം ഞങ്ങള്‍ 'വലിമൈ'ക്ക് ചെറിയൊരു പ്രചോദനമായി എടുത്തിട്ടുണ്ടെന്ന് വിനോദ് പറഞ്ഞിരുന്നു.

'വലിമൈ'യുടെ വണ്‍ലൈനായിരുന്നു അജിത്തിനോട് പറഞ്ഞത്. അദ്ദേഹം വലിയ ഇംപ്രസായി. സാമൂഹിക ഉത്തരവാദിത്തമുള്ളതുമായിരിക്കും ഇത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരം ഓഡിയൻസിനും എന്റര്‍ടെയ്‍ൻമെന്റായിരിക്കും ചിത്രമെന്നും അജിത്ത് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നതായി  റിലീസിന് മുന്നേ എച്ച് വിനോദ്  വ്യക്തമാക്കിയിരുന്നു. ഒരു സൂപ്പര്‍താരത്തെ നായകനാക്കിയുള്ള ചിത്രമാകുമ്പോള്‍ സാധ്യതകളും വെല്ലുവിളിയുമുണ്ടെന്നും എച്ച് വിനോദ് പറഞ്ഞിരുന്നു.

Read More : 'തല'യുടെ വിളയാട്ടം; വലിമൈ റിവ്യൂ

മലയാളി താരം ദിനേശും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 'വലിമൈ 'എന്ന ചിത്രത്തിന്റെ മുംബൈ ഷെഡ്യൂളിലാണ് ദിനേശ് അഭിനയിച്ചത്. അജിത്ത് നായകനാകുന്ന ചിത്രത്തില്‍ അദ്ദേഹവുമായി നല്ല കോമ്പിനേഷൻ സീനുകളും ദിനേശിനുണ്ടായിരുന്നു. അജിത്തിനെ കുറിച്ചു പറയുമ്പോള്‍ ഇത്രയും ഗാംഭീര്യവും എളിമയും ഒരുപോലെയുള്ള സൂപ്പര്‍സ്റ്റാറിനെ താൻ കണ്ടിട്ടില്ലെന്നാണ് ദിനേശ് വ്യക്തമാക്കിയത്. മഹാനായ നടൻ അജിത്‍കുമമാർ, സംവിധായകൻ എച്ച് വിനോദ് എന്നിവർക്കൊപ്പമുള്ള ഈ മികച്ച ആക്ഷൻ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നായിരുന്നു റിലീസിന് ശേഷം ദിനേശ് പ്രഭാകര്‍ പറഞ്ഞത്, ചിത്രത്തിലെ ചില സ്റ്റില്ലുകളും നടൻ പങ്കുവച്ചിരുന്നു. 'ഡിസിപി രാജാങ്കം' എന്ന അൽപം ഹ്യൂമറുള്ള വില്ലൻ കഥാപാത്രത്തെയാണ് ദിനേശ് ചിത്രത്തിൽ അവതരിപ്പിച്ചത്. തമാശ പറയുന്ന വില്ലനെ അജിത്ത് ആരാധകരും സിനിമാസ്വാദകരും ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‍തു. കാര്‍ത്തികേയ ഗുമ്മകൊണ്ട, സുമിത്രൻ, ശെല്‍വ, അച്യുത് കുമാര്‍, ധ്രുവൻ, പേളി മാണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു
വമ്പൻ റിലീസുമായി യുവതാരങ്ങൾ; ഓണം റിലീസ് റെക്കോർഡുകൾ തിരുത്തുമോ?