ഇനിയെങ്കിലും അജിത്തിനെ ക്രൂശിക്കാതിരിക്കൂ, തടസ്സങ്ങള്‍ താരം മറികടന്നു, വമ്പൻമാര്‍ ജാഗ്രതൈ, കളമൊരുങ്ങി

Published : Aug 17, 2024, 11:27 AM ISTUpdated : Aug 17, 2024, 11:28 AM IST
ഇനിയെങ്കിലും അജിത്തിനെ ക്രൂശിക്കാതിരിക്കൂ, തടസ്സങ്ങള്‍ താരം മറികടന്നു, വമ്പൻമാര്‍ ജാഗ്രതൈ, കളമൊരുങ്ങി

Synopsis

ആക്ഷേപങ്ങള്‍ക്കുള്ള അജിത്തിന്റെ മറുപടിയാകുമോ?.

തമിഴില്‍ മുൻനിരയിലാണ് അജിത്തിന്റെ സ്ഥാനം. എന്നാല്‍ അജിത്ത് അടുത്ത കാലത്തായി സിനിമയില്‍ അത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നാണ് പരാതികളുണ്ടാകാറുണ്ട്. ബൈക്ക് റൈസിംഗും യാത്രയും മറ്റ് തന്റെ വ്യക്തിപരമായ ഇഷ്‍ടങ്ങള്‍ക്കാണ് അജിത്തിന് പ്രാധാന്യം. എന്തായാലും അജിത്തിന്റെ വിഡാ മുയര്‍ച്ചിയെ കുറിച്ച് ലഭ്യമാകുന്ന അപ്‍ഡേറ്റ് സന്തോഷിപ്പിക്കുന്ന ഒന്നാണ്.

നാളുകളായി ആരാധകര്‍ കാത്തിരിക്കുന്നതാണ് അജിത്ത് ചിത്രത്തിന്റെ റിലീസിനായി. വിഡാ മുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. അസെര്‍ബെയ്‍ജാനില്‍ വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്‍തു. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാ മുയര്‍ച്ചി സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.

Read More: ആരെയൊക്കെ 'നുണക്കുഴി' വീഴ്‍ത്തും, കോടികളുടെ കളക്ഷൻ, ആകെ നേടിയ തുക ഞെട്ടിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍