Valimai Box Office : ഇത് 'തല'യുടെ വിളയാട്ടം; 'വലിമൈ' ഏട്ട് ദിവസത്തിൽ നേടിയത്

Web Desk   | Asianet News
Published : Mar 04, 2022, 11:55 AM IST
Valimai Box Office : ഇത് 'തല'യുടെ വിളയാട്ടം; 'വലിമൈ' ഏട്ട് ദിവസത്തിൽ നേടിയത്

Synopsis

റിലീസ് ചെയ്ത് എട്ട് ദിവസം കഴിയുമ്പോൾ ചിത്രത്തിന് മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്(Valimai box office). 

ജിത്ത് (Ajith) നായകനായി എത്തി 'വലിമൈ'തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസം 24നാണ് റിലീസ് ചെയ്തത്. തിയറ്ററില്‍ തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് 'വലിമൈ'യെന്നാണ്(Valimai) പരക്കെയുള്ള അഭിപ്രായം. റിലീസ് ചെയ്ത് എട്ട് ദിവസം കഴിയുമ്പോൾ ചിത്രത്തിന് മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. 

വാലിമൈ ലോകമെമ്പാടുമായി 165 കോടി കടന്നതായി ട്രേഡ് അനലിസ്റ്റ് രമേഷ് ബാല വെളിപ്പെടുത്തി. തമിഴ്നാട്ടിൽ ആദ്യവാരം നൂറ് കോടി ചിത്രം നേടിയപ്പോൾ ഇന്ത്യയൊട്ടാകെ നേടിയത് 122 കോടിയാണ്. ആദ്യദിവസം തന്നെ മികച്ച ഓപ്പണിം​ഗ് ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. 

അജിത്തിന്റെ തന്നെ 'വിശ്വാസം' എന്ന ചിത്രത്തിന്റെ റെക്കോർഡ് തകർത്ത് 'വാലിമൈ' തമിഴ്‌നാട്ടിൽ ഏറ്റവും ഉയർന്ന ബോക്‌സ് ഓഫീസ് ഗ്രോസറായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.' വലിമൈ'യുടെ ലോകമെമ്പാടുമുള്ള കളക്ഷൻ 200 കോടിക്ക് അടുത്താണ്, രണ്ടാം വാരാന്ത്യത്തിന് മുമ്പ് ചിത്രം ഈ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. 

ബോണി കപൂറാണ് ചിത്രത്തിന്റെ നിർമാണം. അജിത്ത് നായകനാകുന്ന ചിത്രം  ബേവ്യൂ പ്രൊജക്റ്റ്‍സ് എൽഎൽപിയുടെ ബാനറിലാണ് നിർമിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലിസായിട്ടാണ് എത്തുക. 'വലിമൈ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്ന യുവൻ ശങ്കർ രാജയാണ്. 

ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് 'വലിമൈ'ക്ക്.വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. മലയാളി താരം ദിനേശും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 'വലിമൈ 'എന്ന ചിത്രത്തിന്റെ മുംബൈ ഷെഡ്യൂളിലാണ് ദിനേശ് അഭിനയിച്ചത്. തമിഴ്‍നാട്ടിൽ യഥാർഥത്തിൽ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക് ചെറിയ തരത്തിൽ ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ് പറഞ്ഞിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തീയേറ്ററുകളിൽ ചിരിയുടെ ഓട്ടം തുള്ളലൊരുക്കാൻ ജി മാർത്താണ്ഡൻ; "ഓട്ടം തുള്ളൽ" ഫസ്റ്റ് ലുക്ക് പുറത്ത്
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി