തീ പിടിപ്പിക്കുന്ന സംഭാഷണങ്ങളുമായി 'പന്തം' ടീസർ പുറത്ത്‌

Published : Jun 23, 2024, 08:01 PM ISTUpdated : Jun 23, 2024, 08:03 PM IST
തീ പിടിപ്പിക്കുന്ന സംഭാഷണങ്ങളുമായി 'പന്തം' ടീസർ പുറത്ത്‌

Synopsis

വൈറൽ ഷോർട്ട്‌ ഫിലിം 'കാക്ക'ക്കു ശേഷം അജു അജീഷ്‌ സംവിധാനം ചെയ്യുന്ന ചിത്രം. 

വൈറൽ ഷോർട്ട്‌ ഫിലിം 'കാക്ക'ക്കു ശേഷം അജു അജീഷ്‌ സംവിധാനം ചെയ്യുന്ന പന്തം എന്ന ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തു. സമകാലീക രാഷ്ട്രീയ സംഭവങ്ങളെ കോർത്തിണക്കിക്കൊണ്ട്ുള്ളതാണ് സിനിമ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 'വെള്ളിത്തിര പ്രൊഡക്ഷൻസി' ന്റെ ബാനറിൽ അൽത്താഫ്‌. പി.ടിയും 'റൂമ ഫിലിം ഫാക്ടറി'യുടെ ബാനറിൽ റൂമ വി. എസും ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

പുതുമുഖങ്ങളോടൊപ്പം പ്രശസ്ത സംവിധായകനും,തിരക്കഥാകൃത്തും,'മാക്ട' ചെയർമാനുമായ ശ്രീ.മെക്കാർട്ടിൻ ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട്‌ സിനിമ അഭിനയത്തിലേക്ക്‌ കടക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌. സിനിമ ഉടൻ പ്രദർശനത്തിനെത്തും.

രചന- അജു അജീഷ്‌,  ഷിനോജ് ഈനിക്കൽ, അഡീഷണൽ സ്ക്രീൻ പ്ലേ - ഗോപിക.കെ.ദാസ്‌, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - ഉണ്ണി സെലിബ്രേറ്റ്, മ്യൂസിക് & ബി.ജി.എം - എബിൻ സാഗർ, ഗാനരചന - അനീഷ്‌ കൊല്ലോളി & സുധി വിലായത്ത്,  ഛായാഗ്രഹണം - എം.എസ് ശ്രീധർ & വിപിന്ദ് വി രാജ്, കലാ സംവിധാനം - സുബൈർ പാങ്ങ്, സൗണ്ട് ഡിസൈനർ - റോംലിൻ മലിച്ചേരി, സൗണ്ട് റെക്കോർഡിസ്റ്റ്- റയാൻ മുഹമ്മദ്,  റീ-റെക്കോർഡിങ്ങ് മിക്സ് - ഔസേപ്പച്ചൻ വാഴയിൽ, അസോസിയേറ്റ് ഡയറക്ടർ - മുർഷിദ് അസീസ്, മേക്കപ്പ് -ജോഷി ജോസ് & വിജേഷ് കൃഷ്ണൻ,  കോസ്റ്റ്യൂം - ശ്രീരാഖി മുരുകാലയം , കാസ്റ്റിംഗ് ഡയറക്ടർ - സൂപ്പർ ഷിബു, ആക്ഷൻ - ആദിൽ തുളുവത്ത്  കൊറിയോഗ്രാഫി - കനലി, സ്പോട്ട് എഡിറ്റർ - വിപിൻ നീൽ, അസിസ്റ്റന്റ് ഡയറക്റ്റേഴ്സ് - വൈഷ്ണവ്  എസ് ബാബു, വിഷ്ണു വസന്ത, ആദിൽ തുളുവത്ത് & ഉമർ ഷാറൂഖ്, ടൈറ്റിൽ അനിമേഷൻ - വിജിത് കെ ബാബു, സ്റ്റിൽസ് - യൂനുസ് ഡാക്‌സോ ,വി. പി. ഇർഷാദ് &  ബിൻഷാദ് ഉമ്മർ ,പി. ആർ. ഒ.  മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ ഗോകുൽ എ ഗോപിനാഥൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

'ഗഗനചാരി'യിലെ വിക്ടറിന് കയ്യടികള്‍; സുരേഷ് ഗോപി വിളിച്ച് അഭിനന്ദിച്ചിരുന്നെന്ന് ഗണേഷ് കുമാര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു