ഹൗസ് ഫുള്‍ ബോര്‍ഡ് എവിടെനിന്ന് ഒപ്പിച്ചു?, വിമര്‍ശകന് മറുപടിയുമായി അജു വര്‍ഗീസ്

By Web TeamFirst Published Feb 15, 2021, 12:17 PM IST
Highlights

സാജൻ ബേക്കറി സിൻസ് 1962ന്റെ വിമര്‍ശകന് മറുപടിയുമായി അജു വര്‍ഗീസ്.

അജു വര്‍ഗീസ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അരുണ്‍ ചന്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  സിനിമയെ വിമര്‍ശിച്ച ഒരാള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അജു വര്‍ഗീസ്. സിനിമ മികച്ചതാണെന്ന് പറഞ്ഞതിനെ കളിയാക്കിയതിനാണ് അജു വര്‍ഗീസ് മറുപടി പറഞ്ഞിരിക്കുന്നത്. വിമര്‍ശനവും അജു വര്‍ഗീസിന്റെ മറുപടിയും ഒരുപോലെ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

റാന്നിയിലെ തിയറ്ററില്‍ ചിത്രത്തിന്റെ ഹൌസ് ഫുള്‍ ഷോയുടെ ഫോട്ടോയാണ് അജു വര്‍ഗീസ് പങ്കുവെച്ചത്. ഹൗസ് ഫുള്‍ ബോര്‍ഡ് എവിടെനിന്ന് ഒപ്പിച്ചുവെന്നായിരുന്നു വിമര്‍ശിച്ചത്. കടം പറഞ്ഞ് വാങ്ങിയെന്നായിരുന്നു അജു വര്‍ഗീസ് പറഞ്ഞത്. അജു വര്‍ഗീസ് തന്നെ ഇരട്ടവേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. സിനിമയുടെ മികച്ച രംഗങ്ങളുടെ ഫോട്ടോയും അജു വര്‍ഗീസ് ഷെയര്‍ ചെയ്‍തിരുന്നു. ഗുരു പ്രസാദ് എം ജിയാണ് സാജൻ ബേക്കറി സിൻസ് 1962ന്റെ ഛായാഗ്രാഹകൻ.

ലെനയും അജു വര്‍ഗീസും സഹോദരങ്ങളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഗണേഷ് കുമാറും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രശാന്ത് പിള്ളയാണ് സാജൻ ബേക്കറി സിൻസ് 1962ന്റെ സംഗീത സംവിധായകൻ.

click me!