സ്വന്തം സിനിമയുടെ പോസ്റ്റര്‍ സ്വയം ഒട്ടിച്ച് സംവിധായിക; അഭിനന്ദനവുമായി അജു വര്‍ഗീസ്

By Web TeamFirst Published May 2, 2019, 8:18 PM IST
Highlights

സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടായിരുന്നു അജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. 

കൊച്ചി: സിനിമയുടെ പ്രചാരണങ്ങള്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ കോടികള്‍ ചെലവഴിക്കുമ്പോള്‍ സ്വന്തം സിനിമയുടെ പോസ്റ്റര്‍ സ്വയം ഒട്ടിച്ച് വ്യത്യസ്തയാവുകയാണ് ഒരു നവാഗത സംവിധായിക. 'പ്രകാശന്‍റെ മെട്രോ' എന്ന ചിത്രത്തിന്‍റെ സംവിധായിക ഹസീന സുനീര്‍ ആണ് പോസ്റ്റര്‍ ഒട്ടിച്ച് കൈയ്യടി നേടുന്നത്. ഹസീനയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ചലച്ചിത്രതാരം അജു വര്‍ഗീസ് രംഗത്തെത്തി. സിനിമാ പോസ്റ്റര്‍ ഒട്ടിക്കുന്ന ഹസീനയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് അജു അഭിനന്ദനം അറിയിച്ചത്. 

സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടായിരുന്നു അജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ദിനേഷ് പ്രഭാകര്‍ ആണ് പ്രകാശന്‍റെ മെട്രോയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓട്ടോ ഡ്രൈവറായാണ് ചിത്രത്തില്‍ ദിനേഷ് എത്തുന്നത്. അനഘ ജാനകിയാണ് നായിക. കായംകുളം സ്വദേശിയായ ഹസീന സെന്‍സ് എന്ന ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. മെയ് മൂന്നിനാണ് പ്രകാശന്‍റെ മെട്രോ റിലീസ് ചെയ്യുന്നത്. 

click me!