
ബോക്സ് ഓഫീസെന്നാൽ ബോളിവുഡ് എന്ന് പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. എന്നാൽ കൊവിഡിന് ശേഷം അക്കഥ പഴങ്കഥയായി. മറ്റ് ഇന്റസ്ട്രികൾ മഹാമാരിയ്ക്ക് ശേഷം തങ്ങളുടെ മേഖലയെ മുന്നോട്ട് കൊണ്ടുപോയപ്പോൾ ബോളിവുഡിന് അതിന് സാധിച്ചില്ല. റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും വൻ പരാജയം നേരിട്ടു. ഭൂൽ ഭൂലയ്യ 3, സ്ത്രീ 2, ട്വൽത്ത് ഫെയിൽ തുടങ്ങിയ സിനിമകളാണ് ഇതിന് നേരിയൊരാശ്വാസം നൽകിയത്.
പരാജയ സിനിമകളിൽ മുന്നിൽ നിൽക്കുന്ന നടന്മാരിൽ പ്രധാനി അക്ഷയ് കുമാറാണ്. നിർമാതാക്കൾക്ക് മുതൽ മുടക്കുപോലും ലഭിക്കാത്ത അവസ്ഥയാണ് താരത്തിന്റെ പടത്തിനുള്ളത്. ഈ അവസരത്തിലാണ് പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. ഇന്നിതാ അതിന് ആരംഭമായിരിക്കുകയാണ്. ഭൂത് ബംഗ്ലാ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതായി അക്ഷയ് കുമാർ തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഹൊറർ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം അക്ഷയ് കുമാർ, ശോഭ കപൂർ, എക്താ കപൂർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം. ചിത്രം 2026 ഏപ്രിൽ 2ന് തിയറ്ററുകളിൽ എത്തും.
അപ്പാനി ശരത്തിനൊപ്പം ശബരീഷ് വർമ, മല്ലിയായി ശ്വേതാ മേനോനും; 'ജങ്കാർ' മോഷൻ പോസ്റ്റർ
ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് തുടങ്ങിയിടങ്ങളിലാകും ലൊക്കേഷനുകളെന്നാണ് വിവരം. അതേസമയം, പതിനാല് വർഷങ്ങൾക്ക് ശേഷമാണ് അക്ഷയ് കുമാറും പ്രിയദർശനം വീണ്ടും ഒന്നിക്കുന്നത്. ഹംഗാമ 2 ആയിരുന്നു പ്രിയദർശൻ ഒടുവിൽ സംവിധാനം ചെയ്ത ഹിന്ദി ചിത്രം. പരാജയങ്ങളുടെ പടുകുഴിയിൽ നിന്നും അക്ഷയ് കുമാറിനെ കരകയറ്റാൻ പ്രിയദർശന് സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. എന്തായാലും പുതിയൊരു മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണ് അക്ഷയ് കുമാര്‍.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ