
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറേയായി ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ് അക്ഷയ് കുമാർ. അദ്ദേഹത്തിന്റെ ഭാര്യയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയും കുറച്ചുകാലം സിനിമാ വ്യാവസായത്തിന്റെ ഭാഗമായിരുന്നു. ഇരുവരും സിനിമയുമായി ബന്ധമുള്ളവരാണെങ്കിലും മകൻ ആരവിന് സിനിമയോട് താല്പര്യമില്ല. ആരവിന് താല്പര്യം ഫാഷനോടാണെന്ന് പറയുകയാണ് അക്ഷയ് കുമാർ ഇപ്പോൾ.
ശുഭങ്കർ മിശ്രയോടൊപ്പമുള്ള ഒരു പോഡ്‌കാസ്റ്റിൽ ആയിരുന്നു അക്ഷയ് കുമാർ മകനെ കുറിച്ച് വാചാലനായത്. ജോലി ചെയ്യാൻ ഇഷ്ടമുള്ളൊരാളാണ് ആരവ് എന്നും എന്നാൽ സിനിമകളിൽ ചേരാൻ താൽപ്പര്യമില്ലെന്നും ഭാവിയിലും അതിനുള്ള സാധ്യതയില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു. "അവൻ ഇന്നും 4500 രൂപയ്ക്ക് ജോലി ചെയ്യുന്നുണ്ട്. അതൊരു നല്ലകാര്യമാണ്. അതിന്റെ ഭാഗമായി പല ഗ്രാമങ്ങളിലേക്കും അവൻ യാത്ര ചെയ്യാറുണ്ട്. അവിടെ നിന്നും ഏറെ വ്യത്യസ്തമായ ഫാഷനുകൾ പഠിക്കും. അവനോട് ഒന്ന് മാത്രമെ ഞാൻ പറഞ്ഞിട്ടുള്ളൂ. ആരെയും ഉപ്രദവിക്കരുത്. നമ്മൾ ആർക്കും ഉപദ്രവമാകരുതെന്ന്", എന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.
2002ൽ ആയിരുന്നു ആരവിന്റെ ജനനം. അക്ഷയ് കുമാറിൻ്റെയും ട്വിങ്കിൾ ഖന്നയുടെയും ആദ്യ കുട്ടിയാണ് ആരവ്. 15-ാം വയസ്സിൽ ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോയ ആരവ്, ഇപ്പോൾ ലണ്ടനിലെ ഒരു സർവകലാശാലയിൽ പഠിക്കുകയാണ്. 2012ൽ ആണ് സഹോദരി നിതാര ജനിക്കുന്നത്. പലപ്പോഴും ട്വിങ്കിളിൻ്റെ സോഷ്യൽ മീഡിയയിൽ നിതാര ഇടംപിടിക്കുമ്പോൾ, ആരവ് ഒരു താഴ്ന്ന പ്രൊഫൈൽ നിലനിർത്താൻ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു.
അതേസമയം, ഭൂത് ബംഗ്ല ആണ് അക്ഷയ് കുമാറിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഒരിടവേളയ്ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനം ഒന്നിച്ച ചിത്രത്തിന് മികച്ച കളക്ഷനും ബുക്കിങ്ങും നടക്കുന്നുണ്ട്. 2024 ഡിസംബറിൽ ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് 2025 മെയ്യില്‍ അവസാനിച്ചിരുന്നു. ഹൊറർ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം അക്ഷയ് കുമാർ, ശോഭ കപൂർ, എക്താ കപൂർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ