ഉത്തരേന്ത്യന്‍ തിയറ്ററുകളെ കരകയറ്റുമോ അക്ഷയ് കുമാര്‍? 'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Jan 23, 2021, 03:58 PM IST
ഉത്തരേന്ത്യന്‍ തിയറ്ററുകളെ കരകയറ്റുമോ അക്ഷയ് കുമാര്‍? 'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

തെന്നിന്ത്യയിലെ തിയറ്ററുകളിലേക്ക് വിജയ് നായകനായ 'മാസ്റ്റര്‍' എങ്ങനെയാണോ കാണികളെ തിരികെയെത്തിച്ചത് അത്തരത്തിലൊരു ഉണര്‍വ്വ് ഉത്തരേന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് അക്ഷയ് കുമാര്‍ ചിത്രം നല്‍കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കരുതുന്നത്.  

കൊവിഡ് അനന്തരമുള്ള ആദ്യ തിയറ്റര്‍ ബിഗ് റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ്. അക്ഷയ് കുമാര്‍ നായകനാവുന്ന ഫര്‍ഹാദ് സാംജി ചിത്രമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. റിപബ്ലിക് ദിനമായ ജനുവരി 26ന് ചിത്രം തിയറ്ററുകളിലെത്തും. ദീര്‍ഘകാലം അടഞ്ഞുകിടന്ന തിയറ്ററുകള്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മാസങ്ങള്‍ക്കു മുന്‍പേ തുറന്നെങ്കിലും കാണികള്‍ കാര്യമായി എത്തിയിരുന്നില്ല. പുതിയ താരചിത്രങ്ങളൊന്നും റിലീസിനെത്താതിരുന്നതായിരുന്നു പ്രധാന കാരണം. അക്ഷയ് കുമാറിന്‍റെ തന്നെ രാഘവ ലോറന്‍സ് ചിത്രം 'ലക്ഷ്‍മി' അടക്കം നിരവധി ചിത്രങ്ങള്‍ ഡയറക്ട് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. തെന്നിന്ത്യയിലെ തിയറ്ററുകളിലേക്ക് വിജയ് നായകനായ 'മാസ്റ്റര്‍' എങ്ങനെയാണോ കാണികളെ തിരികെയെത്തിച്ചത് അത്തരത്തിലൊരു ഉണര്‍വ്വ് ഉത്തരേന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് അക്ഷയ് കുമാര്‍ ചിത്രം നല്‍കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കരുതുന്നത്.

ജനുവരി 26 ചൊവ്വാഴ്ച ആയതിനാല്‍ 5 ദിവസത്തെ എക്സ്റ്റന്‍റഡ് വീക്കെന്‍ഡ് ആണ് തിയറ്ററുകളില്‍ ചിത്രത്തിന് ലഭിക്കുക. മറ്റു പുതിയ ചിത്രങ്ങളില്ലാതെ, സോളോ റിലീസ് ആണ് എന്നതും ബച്ചന്‍ പാണ്ഡേയ്ക്കു നേട്ടമാവുമെന്നാണ് ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷ. 40 കോടിയുടെ റിലീസ്‍ദിന കളക്ഷനും 120 കോടിയുടെ വീക്കെന്‍ഡ് കളക്ഷനുമാണ് പല ട്രേഡ് അനലിസ്റ്റുകളും പ്രവചിക്കുന്നത്. ബോളിവുഡിന്‍റെ സമീപകാല ചരിത്രത്തില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ നായകനടന്‍ എന്ന നിലയില്‍ നിലവിലെ സാഹചര്യത്തില്‍ പുതിയ അക്ഷയ് കുമാര്‍ ചിത്രത്തിനു മേലുള്ള ബോളിവുഡിന്‍റെ പ്രതീക്ഷ ഏറെയാണ്.

കൃതി സനോണും ജാക്വലിന്‍ ഫെര്‍ണാണ്ടസും നായികമാരാവുന്ന ബച്ചന്‍ പാണ്ഡേയുടെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാന്‍ ആയിരുന്നു. നദിയാവാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സാജിദ് നദിയാവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാജിദിന്‍റെ നിര്‍മ്മാണത്തില്‍ അക്ഷയ് കുമാര്‍ നായകനാവുന്ന പത്താമത് ചിത്രമാണിത്. സംവിധായകനൊപ്പം നിശ്ചയ് കുട്ടണ്ഡയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗാവമിക് യു അറിയാണ്. അര്‍ഷാദ് വര്‍സി, പങ്കജ് ത്രിപാഠി, പ്രതീക് ബാബര്‍, അഭിമന്യു സിംഗ്, സഹര്‍ഷ് കുമാര്‍ ശുക്ല തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യവന്‍ശി, അത്‍രംഗീ രേ, ബെല്‍ബോട്ടം, പൃഥ്വരാജ് തുടങ്ങിയ ചിത്രങ്ങളൊക്കെ അക്ഷയ് കുമാറിന്‍റേതായി പുറത്തുവരാനുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാടിൻ്റെ പശ്ചാത്തലത്തിൽ മിസ്റ്ററി ഫാൻ്റസി ത്രില്ലർ; 'സംഭവം അദ്ധ്യായം ഒന്ന്' മാർച്ച്‌ 6 ന്
'റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 48 കോടിയോ'; ബോക്സ് ഓഫീസ് കണക്കുകള്‍ വെറുതെയെന്ന് മല്ലിക സുകുമാരന്‍