Soorarai Pottru Remake: 'നെടുമാരനാ'കാൻ അക്ഷയ് കുമാർ; ഹിന്ദി 'സുരറൈ പോട്രി'ന് ആരംഭം

Published : Apr 25, 2022, 03:34 PM ISTUpdated : Apr 25, 2022, 03:36 PM IST
Soorarai Pottru  Remake: 'നെടുമാരനാ'കാൻ അക്ഷയ് കുമാർ; ഹിന്ദി 'സുരറൈ പോട്രി'ന് ആരംഭം

Synopsis

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്ര്.

കൊവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമാണ് 'സൂരറൈ പോട്ര്'(Soorarai Pottru). സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമായിരുന്നു. അപർണ ബാലമുരളിയായിരുന്നു നായിക. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വരുന്നുവെന്ന വാർത്തകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. 

സുധ കൊങ്കര തന്നെയാണ് ഹിന്ദിയുടെയും സംവിധാനം. സൂര്യ അവതരിപ്പിച്ച നെടുമാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാർ ആണ്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധനും എത്തുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്ര്. 'ബൊമ്മി' എന്ന കഥാപാത്രത്തെയാണ് അപര്‍ണ ബാലമുരളി അവതരിപ്പിച്ചത്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായി മാറിയിരുന്നു സൂരറൈ പോട്ര്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

'കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്തവർക്കിടയിൽ സുരേഷേട്ടൻ അത്ഭുതം'; സുരേഷ് ​ഗോപിയെ കുറിച്ച് ടിനി

റ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘനക്ക് സുരേഷ് ​ഗോപി(Suresh Gopi) കൈമാറിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് നടൻ പാലിച്ചത്. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനാണ്(എംഎഎ) സുരേഷ് ​ഗോപി തുക കൈമാറിയത്. നിരവധി കലാകാരന്മാരാണ് താരത്തിന്റെ ഈ പ്രവർത്തിയെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോഴിതാ സുരേഷ് ​ഗോപിയെ കുറിച്ച് ടിനി ടോം കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

'മാ' സംഘടനയിലെ അം​ഗം കൂടിയായ ടിനി ടോമിന് ചെക്ക് കൈമാറുന്ന സുരേഷ് ​ഗോപിയുടെ ചിത്രവും താരം പങ്കുവച്ചു. "വാക്കും പ്രവൃത്തിയും തമ്മിൽ തൃശൂർ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത 'പ്രസംഗ' സ്വഭാവമുള്ള പലർക്കുമിടയിൽ, പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടൻ ഒരു അത്ഭുതമാണ്...'മാ' സംഘടനയിലെ ഒരംഗമെന്ന നിലയിൽ അങ്ങയെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു..ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടൻ...വലിയ നന്ദി", എന്നാണ് ടിനി കുറിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍