രാക്ഷസൻ റീമേക്കിൽ അക്ഷയ് കുമാർ; ‘മിഷൻ സിൻഡ്രല്ല' ഒരുങ്ങുന്നു

By Web TeamFirst Published Jun 30, 2021, 9:19 PM IST
Highlights

തിയറ്ററുകളിൽ നിറഞ്ഞോടിയ സൈക്കോളജിക്കല്‍ ത്രില്ലർ ചിത്രമാണ് രാക്ഷസന്‍.

മിഴ് സൂപ്പർ ഹിറ്റ് ചിത്രം രാക്ഷസന്റെ ബോളിവുഡ് റീമേക്കിൽ നായകനാകാൻ അക്ഷയ് കുമാർ. മിഷൻ സിൻഡ്രല്ല എന്നാണ് ചിത്രത്തിന്റെ പേര്. അമല പോൾ അവതരിപ്പിച്ച കഥാപാത്രമായി രാകുൽ പ്രീത് എത്തും. അക്ഷയ് കുമാർ ചിത്രം ബെൽ ബോട്ടത്തിന്റെ സംവിധായകനായ രഞ്ജിത് എം. തിവാരിയാകും രാക്ഷസൻ ഹിന്ദിയിൽ ഒരുക്കുന്നത്.

തിയറ്ററുകളിൽ നിറഞ്ഞോടിയ സൈക്കോളജിക്കല്‍ ത്രില്ലർ ചിത്രമാണ് രാക്ഷസന്‍. വിഷ്ണു വിശാലിനെ നായകനാക്കി രാംകുമാറാണ് ചിത്രം സംവിധാനം ചെയ്തത്. വിഷ്ണുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഇത്. ചിത്രത്തില്‍ അമല പോളായിരുന്നു നായികയായെത്തിയത്. 

ചിത്രം നേരത്തെ തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ബെല്ലംകൊണ്ട ശ്രീനിവാസ് നായകനാവുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക ആയി എത്തിയത്. തമിഴ് പതിപ്പിലെത്തിയ ശരവണന്‍ തന്നെയാണ് തെലുങ്കിലും ക്രിസ്റ്റഫര്‍ എന്നെ സൈക്കോ വില്ലനായത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!