
മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഒപ്പം. സംവിധാനം നിര്‍വഹിച്ചത് പ്രിയദര്‍ശൻ ആയിരുന്നു. ഒപ്പം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ് സംവിധായകൻ പ്രിയദര്‍ശൻ. അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലൻ കഥാപാത്രമായി എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്.
മോഹൻലാല്‍ അന്ധനായ ജയരാമൻ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്. ആ വേഷത്തില്‍ സെയ്‍ഫ് അലി ഖാനാകും റീമേക്കില്‍ എത്തുക. സമുദ്രക്കനി അവതരിപ്പിച്ച വാസുദേവൻ എന്ന കഥാപാത്രത്തെയാകും അക്ഷയ് കുമാര്‍ അവതരിപ്പിക്കുക. ഒപ്പത്തില്‍ വിമലാ രാമൻ, അനുശ്രീ, ബേബി മീനാക്ഷി, നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ, രഞ്‍ജി പണിക്കര്‍, ചെമ്പൻ വിനോദ് ജോസ്, കലാഭവൻ ഷാജോണ്‍, കവിയൂര്‍ പൊന്നമ്മ, അജു വര്‍ഗീസ്, ഹരീഷ് കണാരൻ, കുഞ്ചൻ, കലാശാല ബാബു, മണിക്കുട്ടൻ, ബിനീഷ് കൊടിയേരി, അഞ്‍ജലി നായര്‍, ശ്രീലത നമ്പൂതിരി, പ്രദീപ് ചന്ദ്രൻ, കോഴിക്കോട് നാരായണൻ നായര്‍, കൃഷ്‍ണപ്രസാദ്, സുചിത്ര പിള്ള, ശശി കലിംഗ എന്നിവരും വേഷമിട്ടിരുന്നു. തിരക്കഥ എഴുതിയതും പ്രിയദര്‍ശൻ തന്നെയായിരുന്നു.
അക്ഷയ് കുമാര്‍ നായകനായി ഒടുവില്‍ വന്നത് കേസരി ചാപ്റ്റര്‍ രണ്ട് ആണ്. അക്ഷയ്‍യുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമൻസാണ് ചിത്രം എന്നും ഇമോഷണലി കണക്റ്റ് ചെയ്യുന്നുണ്ട് എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ കുറിച്ചിരിക്കുന്നു. ബോക്സ് ഓഫീസിലും വൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. കേസരി വിദേശത്ത് നേടിയത് 29.75 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കരൺ സിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ശങ്കരൻ നായരായിട്ടാണ് അക്ഷയ് കുമാര്‍ വേഷമിട്ടിരിക്കുന്നതും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക