
സിനിമകളുടെ ജനപ്രീതിയും വിജയവുമൊക്കെ അളക്കുന്നതിന് ഇന്നുള്ള മാനദണ്ഡങ്ങളില്‍ ഒന്നാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ട്രാക്കിംഗ്. ബുക്ക് മൈ ഷോ പോലെയുള്ള പ്ലാറ്റ്ഫോമുകളില്‍ ഒരു മണിക്കൂറിലും ഒരു ദിവസവുമൊക്കെ വില്‍ക്കുന്ന ടിക്കറ്റുകളുടെ എണ്ണം സിനിമാപ്രേമികളും ഇന്ന് ശ്രദ്ധിക്കാറുണ്ട്. ഒരു ജനപ്രിയ ചിത്രം ആകെ വിറ്റ ടിക്കറ്റുകളുടെ എണ്ണവും ഇന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്‍റെ കഴിഞ്ഞ 10 സിനിമകളുടെ ടിക്കറ്റ് വില്‍പ്പനയിലൂടെ ബുക്ക് മൈ ഷോയില്‍ വന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഒരു നായക താരം. ബോളിവുഡിലെ ഒരു പ്രശസ്ത താരമാണ് അത്.
അക്ഷയ് കുമാറിന്‍റെ നേട്ടമാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. അദ്ദേഹത്തിന്‍റെ അവസാന 10 ചിത്രങ്ങള്‍ ബുക്ക് മൈ ഷോയിലൂടെ ആകെ വിറ്റത് 1.7 കോടി ടിക്കറ്റുകള്‍ ആണ്. ബുക്ക് മൈ ഷോയില്‍ മണിക്കൂര്‍ അനുസരിച്ചുള്ള ട്രാക്കിംഗ് ആരംഭിച്ചത് 2023 ഓഗസ്റ്റില്‍ ആണ്. ഇതിന് ശേഷം എത്തിയ അക്ഷയ് കുമാര്‍ ചിത്രങ്ങളില്‍ ബുക്ക് മൈ ഷോയില്‍ ഏറ്റവും ടിക്കറ്റുകള്‍ വിറ്റത് ഒഎംജി 2 ആയിരുന്നു. എന്നാല്‍ അതിനെ മറികടന്നിരിക്കുകയാണ് പ്രിയദര്‍ശന്‍റെ സംവിധാനത്തിലെത്തിയ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ഭൂത് ബംഗ്ല. ഒഎംജി 2, 30 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ ആകെ വിറ്റതെങ്കില്‍ ഭൂത് ബംഗ്ല ഇതിനകം 30.2 ലക്ഷം ടിക്കറ്റുകള്‍ കടന്നിട്ടുണ്ട്.
ഏപ്രില്‍ 16 ന് തിയറ്ററുകളിലെത്തിയ ചിത്രം നാലാം വാരത്തിലും മികച്ച ഒക്കുപ്പന്‍സിയാണ് തിയറ്ററുകളില്‍ നേടുന്നത്. നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രിയദര്‍ശന്‍റെ കരിയറില്‍ ആദ്യ 100 കോടി ക്ലബ്ബ്, 200 കോടി ക്ലബ്ബ് ചിത്രവുമായി മാറിയിട്ടുണ്ട് ഇത്. അതേസമയം ചിത്രത്തിന്‍റെ ഫൈനല്‍ ബോക്സ് ഓഫീസ് എത്ര വരുമെന്ന കൗതുകം ബോളിവുഡിന് ഉണ്ട്. പ്രിയദര്‍ശന്‍റെ ബോളിവുഡ് കരിയറില്‍ ഒരു ബ്രേക്ക് നല്‍കാന്‍ പര്യാപ്തമാണ് ഈ വിജയം. പഴയ മട്ടിലുള്ള വിജയങ്ങള്‍ ആവര്‍ത്തിക്കാനാവാതിരുന്ന അക്ഷയ് കുമാറിനെ സംബന്ധിച്ചും ഏറെ പ്രാധാന്യമുണ്ട് ഭൂത് ബംഗ്ല നേടിയ വിജയത്തിന്. ഹൊറര്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണിത്. പരേഷ് റാവല്‍, ജിഷു സെന്‍ഗുപ്ത, രാജ്പാല്‍ യാദവ്, തബു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ