പരാജയങ്ങള്‍ ഇനി പഴങ്കഥ, കണക്കു തീര്‍ത്ത് അക്ഷയ് കുമാറിന്റെ മറുപടിയുമായി ഹിറ്റ്, സ്‍കൈ ഫോഴ്‍സ് നേടിയത്

Published : Jan 28, 2025, 03:01 PM IST
പരാജയങ്ങള്‍ ഇനി പഴങ്കഥ, കണക്കു തീര്‍ത്ത് അക്ഷയ് കുമാറിന്റെ മറുപടിയുമായി ഹിറ്റ്,  സ്‍കൈ ഫോഴ്‍സ് നേടിയത്

Synopsis

പരാജയങ്ങളുടെ കണക്കു തീര്‍ത്ത് ബോളിവുഡ് താരം അക്ഷയ് കുമാര്‍.

അക്ഷയ് കുമാര്‍ നായകനായി വന്നതാണ് സ്‍കൈ ഫോഴ്‍സ്. 1965-ലെ ഇന്ത്യ-പാകിസ്ഥാൻ വ്യോമയുദ്ധത്തിന്‍റെ പാശ്ചത്തലത്തില്‍ ഒരുക്കിയിരിക്കുന്ന വൈകാരികതയും ദേശ സ്നേഹവും നിറഞ്ഞ കഥയാണ് സ്‍കൈ ഫോഴ്‍സിന്റേത്. അക്ഷയ് കുമാർ ഫൈറ്റര്‍ പൈലറ്റായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. സ്‍കൈ ഫോഴ്‍സ് ആഗോളതലത്തില്‍ 89.5 കോടി രൂപ നേടി എന്നാണ് റിപ്പോര്‍ട്ട്.

നിരവധി പേരാണ് അക്ഷയ് കുമാര്‍ ചിത്രം കണ്ട് സമൂഹ മാധ്യമങ്ങളില്‍ എഴുതിയിരിക്കുന്നത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് സ്‍കൈ ഫോഴ്‍സെന്നാണ് പലരുടെയും അഭിപ്രായം. അക്ഷയ് കുമാറിന്റ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. വീര്‍ പഹാര്യയുടേയും പക്വതായര്‍ന്ന പ്രകടനമാണ്. എന്നാല്‍ മോശം തിരക്കഥ ആണെന്നും ചിത്രം കണ്ട ചിലര്‍ അഭിപ്രായപ്പെടുന്നു. സന്ദീപ് കെവ്‌ലാനിയും അഭിഷേക് കപൂറുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ബോക്സോഫീസ് പരാജയങ്ങള്‍ നേരിടുന്ന അക്ഷയ് കുമാര്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് സ്കൈ ഫോഴ്‍സ്.

ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്‍പാണ്ഡെ എന്നിവർ ചേർന്നാണ് സ്‍കൈ ഫോഴ്‍സ് നിര്‍മിച്ചിരിക്കുന്നത്. സാറാ അലി ഖാനും കഥാപാത്രമായ ചിത്രത്തില്‍ ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാൻ, വരുണ്‍ ബഡോല, സോങം, അഭിനവ്, റിതി, അനുപമം ജോര്‍ദര്‍, ജയ്വന്ത് വാഡ്‍കര്‍, വിശാല്‍ ജിൻവാല്‍, അഭിഷേക് മഹേന്ദ്ര, ബ്രയാൻ ലോറൻസ്, ഫയാസ് ഖാൻ തുടങ്ങിയവരും ഉണ്ട്. തനിഷ്‍ക ഭാഗ്‍ചിയാണ് സംഗീത സംവിധാനം. പിവിആര്‍ ഐനോക്സ് പിക്ചേഴ്‍സാണ് വിതരണം.

അക്ഷയ് കുമാര്‍ ചിത്രമായി ഹൗസ്‍ഫുള്‍ ഫൈഫ് ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. തരുണ്‍ മൻസുഖനിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. സജിദ് നദിയാദ്‍വാലയും ഫര്‍ഹാദ് സംജിയും തിരക്കഥയില്‍ പങ്കാളിയാകുന്നു. ജാക്വലിൻ ഫെര്‍ണാണ്ടസ് നായികാ കഥാപാത്രമാകുന്നു.

Read More: മമ്മൂട്ടിയുടെ ഡൊമിനിക്കിന് സംഭവിക്കുന്നത് എന്താണ്?, തിങ്കളാഴ്‍ച പരീക്ഷ പാസ്സായോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു