
കൊച്ചി: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'മിർസാപൂർ 3' യുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ മാര്‍ച്ചിലാണ് പുറത്തിറക്കിയത്. എന്നാല്‍ ഈ സീരിസിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ ആമസോണ്‍ പ്രൈം ഒടുവിൽ ഷോയുടെ റിലീസ് തീയതി വെളിപ്പെടുത്തി. പക്ഷെ സീരിസിലെ പോലെ തന്നെ നിരവധി ട്വിസ്റ്റുകള്‍ ഈ റിലീസ് ഡേ പ്രഖ്യാപനത്തിലുണ്ട്.
പ്രൈം വീഡിയോ ഒരു പുതിയ പോസ്റ്റിൽ ഷോയിലെ പ്രധാന കഥാപാത്രങ്ങളുടെ ഒരു കാരിക്കേച്ചറാണ് കാണിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ നിന്നും 'മിർസാപൂർ 3' യുടെ റിലീസ് തീയതി ഊഹിച്ചെടുക്കാമോ എന്നാണ് ആമസോണ്‍ പ്രൈം പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയില്‍ പറയുന്നത്.
ഇതിന് പിന്നാലെ നിരവധി ഊഹങ്ങളാണ് പുറത്തുവരുന്നത്. ഷോയുടെ ആരാധകർ ഫോട്ടോയിലെ വിവിധ കാര്യങ്ങള്‍ ബന്ധിപ്പിച്ചാണ് ഡേറ്റുകള്‍ പ്രവചിക്കുന്നത്. റിലീസ് തീയതി ജൂലൈ 7 ആണെന്ന് മിക്കവരും ഊഹിച്ച് പറയുന്നത്. ചിലര്‍ സീരിസിന്‍റെ മൂന്നാം സീസണ്‍ ഓഗസ്റ്റ് 7 ആയിരിക്കുമെന്നാണ് പറയുന്നത്.
നിരവധി ഉപയോക്താക്കൾ റിലീസ് തീയതി ജൂൺ 21 ആണെന്നാണ് ചിലര്‍ പറയുന്നത്, അതേസമയം അത് ജൂലൈ 7 ആയിരിക്കുമെന്ന് ചിലര്‍ പറയുന്നു. മൊത്തം ആളുകള്‍ ഗണ്ണുകള്‍ എല്ലാം ഏഴാണ് എന്നതാണ് ചിലര്‍ ഓഗസ്റ്റ് 7 പറയുന്നതിന് കാരണം. എന്നാല്‍ ജൂണ്‍ 21ന് പൂര്‍ണ്ണചന്ദ്രന്‍ കാണുന്ന ദിവസമാണ് ചിത്രത്തില്‍ പൂര്‍ണ്ണചന്ദ്രനുണ്ട് എന്ന് പറഞ്ഞാണ് ചിലര്‍ വാദിക്കുന്നത്.
ഗുർമീത് സിംഗ്, ആനന്ദ് അയ്യർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഇതിനകം ജനപ്രിയമായ പരമ്പരയുടെ മൂന്നാംഭാഗമാണ് ഇക്കൊല്ലം എത്തുന്നത്. എക്സല്‍ എന്‍റര്‍ടെയ്മെന്‍റാണ് ഈ സീരിസ് നിര്‍മ്മിക്കുന്നത്. അലി ഫസൽ, പങ്കജ് ത്രിപാഠി, ശ്വേതാ ത്രിപാഠി എന്നിവരുൾപ്പെടെയുള്ള താരനിരയുടെ സാന്നിധ്യമുണ്ട് 'മിർസാപൂർ 3' യില്‍.
തീയേറ്ററുകളിൽ പൊട്ടിച്ചിരി; മന്ദാകിനി മൂന്നാം വാരത്തിലേക്ക്
നടി സൊനാക്ഷി സിൻഹ വിവാഹിതയാകുന്നു; വരന്‍ സഹീർ ഇക്ബാല്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ