ആലിയ ഭട്ട് ഭാവി ഇതിഹാസമെന്ന് രേഖ, താരത്തിന്റെ പ്രതികരണം ഇങ്ങനെ

Published : Mar 20, 2023, 09:40 AM IST
ആലിയ ഭട്ട് ഭാവി ഇതിഹാസമെന്ന് രേഖ, താരത്തിന്റെ പ്രതികരണം ഇങ്ങനെ

Synopsis

ഭാവി ഇതിഹാസമെന്ന് രേഖ വിളിക്കുമ്പോള്‍ കൗതുകകരമായ പ്രതികരണവുമായി ആലിയ ഭട്ട്- വീഡിയോ.

ആലിയ ഭട്ടും രേഖയും അടുത്തിടെ ഒരു അവാര്‍ഡ് ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. അവാര്‍ഡ് വാങ്ങിക്കുന്ന താരങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആലിയ ഭട്ടിനെ രേഖ ഭാവി ഇതിഹാസമെന്ന് വിളിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആലിയ ഭട്ടിന്റെ രസകരമായ പ്രതികരണവും വീഡിയോയില്‍ കാണാം.

ആലിയ ഭട്ടും രേഖയും ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് വാങ്ങിക്കാൻ എത്തിയതായിരുന്നു. 'ഗംഗുഭായ് കത്തിയാവാഡി' എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ട് മികച്ച നടിയായപ്പോള്‍ രേഖ ഇന്ത്യൻ സിനിമയ്‍ക്ക് നല്‍കിയ അതുല്യ സംഭാവനകള്‍ക്കായിരുന്നു അവാര്‍ഡ് സ്വന്തമാക്കിയത്. രേഖ അവാര്‍ഡ് വാങ്ങിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ സോണി ടെലിവിഷൻ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു. നമ്മുടെ രാജ്യത്തിന്റെ ഭാവി ഇതിഹാസങ്ങള്‍ക്ക് ഞാൻ അവാര്‍ഡ് സമര്‍പ്പിക്കുന്നു, ആലിയ അതിന്റെ തുടക്കമാണ് എന്നുമായിരുന്നു രേഖ പറഞ്ഞത്. ആലിയ ഭട്ട് തന്റ തലയ്‍ക്ക് കൈ കൊടുത്ത് വീഴുന്നതുപോലെ അഭിനയിക്കുകയും ചെയ്‍തു. രേഖയുടെ അഭിനന്ദനം തനിക്ക് വലിയ അംഗീകാരമാണ് എന്ന് സൂചിപ്പിക്കുന്നതായിരുന്നു ആലിയ ഭട്ടിന്റെ പ്രതികരണം.

'ബ്രഹ്‍മാസ്ത്ര' എന്ന ചിത്രമാണ് ആലിയ ഭട്ടിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച 'ബ്രഹ്‍മാസ്‍ത്ര' സംവിധാനം ചെയ്‍തത് അയൻ മുഖര്‍ജിയാണ്. ഹുസൈൻ ദലാലും സംവിധായകൻ അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.  മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നു.

ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തിയത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. അമിതാഭ് ബച്ചൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രത്തിന്റെ ആദ്യ ഭാഗം എത്തിയത് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ' എന്ന പേരിലാണ്. വിസ്‍മയിപ്പിക്കുന്ന ഒരു തിയറ്റര്‍ കാഴ്‍ചയായിരുന്നു ബ്രഹ്‍മാസ്‍ത്ര എന്നായിരുന്നു അഭിപ്രായങ്ങള്‍.

Read More: 'കബ്‍സാ' 'കെജിഎഫ്' പോലെയെന്ന താരതമ്യത്തില്‍ പ്രതികരണവുമായി ഉപേന്ദ്ര

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിയറ്ററില്‍ മിസ് ആയോ? 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എപ്പോള്‍ എവിടെ കാണാം? ഔദ്യോ​ഗിക പ്രഖ്യാപനം
'അന്ന് ലാലേട്ടന്‍ ആദ്യമായി ദേഷ്യപ്പെട്ടു, അതായിരുന്നു കാരണം'; 'തുടരും' ചിത്രീകരണാനുഭവം പറഞ്ഞ് ശ്രീജിത്ത് രവി