Darlings teaser : 'ഡാര്‍ലിംഗ്‍സു'മായി ആലിയ, ഒപ്പം റോഷൻ മാത്യവും, ടീസര്‍

Published : Jul 05, 2022, 10:26 AM IST
Darlings teaser : 'ഡാര്‍ലിംഗ്‍സു'മായി ആലിയ, ഒപ്പം റോഷൻ മാത്യവും, ടീസര്‍

Synopsis

ആലിയ ഭട്ട് നായികയാകുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു (Darlings teaser).

ആലിയ ഭട്ട് നായികയാകുന്ന സിനിമയാണ് 'ഡാര്‍ലിംഗ്‍സ്'. മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളായ റോഷൻ മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.  ജസ്‍മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഡാര്‍ലിംഗ്സ്‍' എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു (Darlings teaser).

അമ്മ-മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ചിത്രമാണ് 'ഡാര്‍ലിംഗ്‍സ്'. ഷെഫാലി ഷായും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസ് ആയിട്ടാണ് ചിത്രം എത്തുക. ഓഗസ്‍റ്റ് അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് 'ഡാര്‍ലിംഗ്സ്‍' എന്ന പ്രത്യേകതയുമുണ്ട്. എറ്റേണല്‍ സണ്‍ഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. റെഡ് ചില്ലീസിന്റെ ഒപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് ആലിയ ഭട്ട് പറയുന്നു.

റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് 'ഡാര്‍ലിംഗ്‍സ്'. അനുരാഗ് കശ്യപ് സംവിധാനം ചെയ്‍ത ചിത്രത്തിലൂടെയായിരുന്നു റോഷൻ മാത്യു ബോളിവുഡിലെത്തിയത്. 'ചോക്ക്ഡ്' ആയിരുന്നു ചിത്രം. 'ചോക്ക്ഡ്' നെറ്റ്‍ഫ്ലിക്സ് റിലീസായിരുന്നു.

Read More : വിക്രത്തിന്റെ 'കോബ്ര'യ്‍ക്ക് എ ആര്‍ റഹ്‍മാന്റെ സംഗീതം, ഗാനം പുറത്തുവിട്ടു

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു