
ചുരുങ്ങിയ സിനിമകൾ കൊണ്ട് തെന്നിന്ത്യയിൽ താരപദവിയിലേക്കുയർന്ന നടനാണ് വിജയ് സേതുപതി. എം. മണികണ്ഠൻ സംവിധാനം ചെയ്യുന്ന കാട്ടാൻ ആണ് വിജയ് സേതുപതിയുടെ ഏറ്റവും പുതിയ വെബ് സീരീസ്. വിജയ് സേതുപതി തന്നെയാണ് സീരീസ് നിർമ്മിക്കുന്നത്. നേരത്തെ നിരവധി സിനിമകളും വിജയ് സേതുപതി നിർമ്മിച്ചിട്ടുണ്ട്. ഇപ്പോഴിതാ താൻ നിർമ്മിച്ച സിനിമകളെ പറ്റി വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
താൻ നിർമ്മിച്ച എല്ലാ സിനിമകളും തനിക്ക് നഷ്ടമാണ് ഉണ്ടാക്കിയത് എന്നാണ വിജയ് സേതുപതി പറയുന്നത്. ഒരു സിനിമ പാതിവഴിയിൽ നിർത്തേണ്ടി വന്നതിനാൽ 1.75 നഷ്ടം വന്നുവെന്നും വിജയ് സേതുപതി പറയുന്നു. എന്നാൽ തനിക് അതിൽ കുറ്റബോധമില്ലെന്നും, ആ സിനിമകളൊക്കെ തനിക്ക് വളരെ ഇഷ്ടമാണെന്നും വിജയ് സേതുപാതി കൂട്ടിച്ചേർത്തു.
"ഞാൻ നിർമ്മിച്ച എല്ലാ സിനിമകളും എനിക്ക് വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഞാൻ സങ്കു തേവൻ എന്ന സിനിമ നിർമിച്ചു, പക്ഷേ അത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അതോടെ 1.75 കോടിയുടെ നഷ്ടമാണുണ്ടായത്. അതിനുശേഷം, ഓറഞ്ച് മിഠായി, മെർക്കു തോഡാർച്ചി മലൈ, ജുംഗ, ലാഭം തുടങ്ങിയ സിനിമകളും നിർമ്മിച്ചു. അവയെല്ലാം വൻ നഷ്ടങ്ങളായി മാറി. പക്ഷേ ഈ സിനിമകളൊന്നും കൊമേഴ്സ്യലി മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും ഇതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഈ സിനിമകൾ നിർമിച്ചതിന്റെ പേരിൽ എനിക്ക് യാതൊരു വിഷമമോ കുറ്റബോധമോ ഇല്ല. ഇപ്പോൾ, ജിയോ ഹോട്ട്സ്റ്റാറുമായി സഹകരിച്ച് ഞാൻ കാട്ടാൻ സീരിസ് നിർമ്മിച്ചിരിക്കുന്നു." വിജയ് സേതുപതി പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ