'60 റീടേക്കുകള്‍ എടുത്ത സൂപ്പര്‍താരത്തെ ഞാന്‍ കണ്ടിട്ടുണ്ട്'; ഷെയ്ന്‍ നിഗത്തോട് ആലപ്പി അഷറഫ്

Published : Nov 27, 2019, 06:52 PM ISTUpdated : Nov 27, 2019, 07:05 PM IST
'60 റീടേക്കുകള്‍ എടുത്ത സൂപ്പര്‍താരത്തെ ഞാന്‍ കണ്ടിട്ടുണ്ട്'; ഷെയ്ന്‍ നിഗത്തോട് ആലപ്പി അഷറഫ്

Synopsis

'നീ പറയുന്നു, ഓകെയായ ഷോട്ടുകള്‍ വീണ്ടും വീണ്ടും സംവിധായകന്‍ എടുപ്പിച്ചെന്ന്... ഷോട്ട് ഓകെ എന്ന് തീരുമാനിക്കുന്നത് നടനാണോ സംവിധായകനാണോ?'

'വെയില്‍' സിനിമയുടെ അണിയറക്കാരോടുള്ള പ്രതിഷേധസൂചകമായി തന്റെ മുടി മുറിച്ച ഷെയ്ന്‍ നിഗത്തോട് പ്രതികരണവുമായി സംവിധായകനും നടനും നിര്‍മ്മാതാവുമായ ആലപ്പി അഷറഫ്. പിതാവായ അബിയുടെ ക്ഷമയും സഹനവും എന്തുകൊണ്ട് കണ്ടുപഠിച്ചില്ലെന്നും ഒരുപാട് ചെറുപ്പക്കാര്‍ മോഹിക്കുന്നതാണ് ഈ നടന സ്ഥാനമെന്നും അഷറഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ആലപ്പി അഷറഫ് പറയുന്നു

ഷെയിം നിഗം...

എല്ലാവരുടെയും നിഗമനങ്ങള്‍ നീ തെറ്റിച്ച് കളഞ്ഞല്ലോ മോനേ നിഗമേ. നിന്റെ പിതാവ് അഭിയുടെ ക്ഷമയും, സഹനശക്തിയും, മുതിര്‍ന്നവരോടുള്ള ബഹുമാനവും, സ്‌നേഹവും തുടങ്ങിയ നല്ല വശങ്ങളൊന്നും എന്തേ നീ കണ്ടു പഠിച്ചില്ല.

മോനേ... നമുക്ക് മുന്‍പ് സഞ്ചരിച്ച മഹത് വ്യക്തിത്വങ്ങള്‍ ഏസിയും കാരവനൊന്നും ഇല്ലാത്ത കാലത്ത് കഷ്ടപാടുകളുടെയും വേദനയുടെയും ത്യാഗത്തിന്റെയും ഫലമായ് അവര്‍ കെട്ടിപടുത്ത ആ പടികളിലൂടെയാണ് നീ കയറി വന്നതെന്ന് മറക്കരുത്.
മോനേ... പ്രേംനസീര്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ' നിത്യഹരിതം ' എന്നൊരു പുസ്തകമുണ്ട് നസീര്‍ സാറിനെക്കുറിച്ച.. ചുരുങ്ങിയത് അതെങ്കിലും നീ ഒന്നു വാങ്ങി വായിക്കണം.. ഒരു പക്ഷേ നിനക്കതൊരു പാഠപുസ്തകമായി സൂക്ഷിക്കാം...

നീ പറയുന്നു, ഓകെയായ ഷോട്ടുകള്‍ വീണ്ടും വീണ്ടും സംവിധായകന്‍ എടുപ്പിച്ചെന്ന്... ഷോട്ട് ഓകെ എന്ന് തീരുമാനിക്കുന്നത് നടനാണോ സംവിധായകനാണോ? ഒരു സംവിധായകന്‍ 60 വരെ പ്രാവിശ്യം വീണ്ടും വീണ്ടും എടുത്തിട്ടുള്ള സൂപ്പര്‍ താരത്തിന്റെ സഹകരണം ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളവനാ..
സംവിധായകന്‍ OK എന്നു പറഞ്ഞിട്ടും , ഇത് മതി എന്നു പറഞ്ഞിട്ടും ഇനിയും കുറച്ചുകൂടി നന്നാക്കാം സാര്‍ എന്നു പറഞ്ഞു് തോഴിലിനെ സ്‌നേഹിച്ച് , ഓടുന്ന മോട്ടോര്‍ സൈക്കിളിന്റെ പിന്‍സീറ്റില്‍ നിന്നും പറക്കുന്ന ഹെലികോപ്റ്ററിലേക്ക് ചാടിക്കയറി ജീവന്‍ വരെ ത്യജിച്ച ചരിത്രമുള്ള ഒരിടമാണ് ഇവിടമെന്നു് നീ ഓര്‍ക്കുന്നത് നന്നായിരിക്കും...

ഒത്തുതീര്‍പ്പു് വ്യവസ്ഥയുടെ 15 ദിനങ്ങളില്‍ 10 ദിവസം കഴിഞ്ഞപ്പോള്‍ ഒരഞ്ചു ദിവസം കൂടി നിനക്ക് ക്ഷമിച്ച് സഹകരിച്ച് കൂടാമായിരുന്നില്ലേ...

ഒരു പാട് ചെറുപ്പക്കാര്‍ മോഹിക്കുന്ന ഈ നടന സ്ഥാനം നീയായിട്ട് സ്വയം നശിപ്പിച്ചു കളയുന്നത് കണ്ടു് വേദനയോടെ പറഞ്ഞു പോയതാ....

ആലപ്പി അഷറഫ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നാല്‍പതുകളിലെ പ്രണയം' ഈ മാസം 13 ന് തിയറ്ററുകളില്‍
അരുണ്‍ പ്രദീപ്, സുബിന്‍ ടാര്‍സണ്‍ പ്രധാന വേഷങ്ങളില്‍; 'മിഡില്‍ക്ലാസ് മാത്തുക്കുട്ടി'ക്ക് തുടക്കം