ഗുണ്ടകളെ പേടിച്ച്, ജീവനിൽ ഭയന്ന് കഴിയുന്ന ബിഷപ്പ്, അഹങ്കാരം എന്തിന്: രേണുവിനെതിരെ ആലപ്പി അഷ്റഫ്

Published : Jan 19, 2026, 05:03 PM IST
renu sudhi

Synopsis

ബിഷപ്പ് നോബിൾ ഫിലിപ്പ് ദാനമായി നൽകിയ ഭൂമി റദ്ദാക്കുമെന്ന് നോട്ടീസ് അയച്ചതോടെ രേണു സുധി വിവാദത്തിലായിരിക്കുകയാണ്. പ്രശസ്തി ലഭിച്ചതോടെ രേണു മാറിയെന്നും സഹായിച്ചവരെ ഉപദ്രവിക്കുകയാണെന്നും ആലപ്പി അഷ്‌റഫ് കുറ്റപ്പെടുത്തുന്നു.

രേണു സുധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ബിഷപ്പ് നോബിൾ ഫിലിപ്പ് ദാനം നൽകിയ ഭൂമി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് വിവാദ​ങ്ങൾ തുടങ്ങിയത്. വിഷത്തിൽ രേണുവിനെ അനുകൂലിച്ചും പ്രതികൂലിച്ചിം നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. ഇപ്പോഴിതാ രേണുവിനെതിരെ സംസാരിച്ചിരിക്കുകയാണ് ആലപ്പി അഷ്റഫ്. സഹായിച്ചവരെ രേണു വിഷമിപ്പിച്ചുവെന്നും അറിവില്ലായ്മ കൊണ്ട് വന്ന തെറ്റുകളാണെന്ന് മനസിലാക്കി രേണു സുധിക്ക് സ്വയം തിരുത്താൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറയുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ ഇങ്ങനെ

ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ രേണുവിന് സെലിബ്രിറ്റി പട്ടം ചാർത്തപ്പെട്ടു. പിന്നീട് രേണുവിന്റെ രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റം സംഭവിച്ചു. തിരക്കുകളുടെ നാളുകളായിരുന്നു അങ്ങോട്ട്. ഉദ്ഘാടനങ്ങളും വിദേശ യാത്രകളുമൊക്കെയായി സന്തോഷത്തിന്റെ നാളുകൾ. അവരുടെ മാറ്റത്തിലും ഉയർച്ചയിലും അഭ്യൂതയ കാംക്ഷികളായ എല്ലാവരും സന്തോഷിക്കുകയും ചെയ്തു. അബലയായ സ്ത്രീ പൊരുതി നേടിയ വിജയമെന്ന് പറഞ്ഞ് പലരും അവരെ പ്രശംസിച്ചു. സുധിയുടെ മരണ ശേഷം ബിഷപ്പ് നോബിൾ ഫിലിപ്പ് കുടുംബ സ്വത്തിൽ നിന്നും ഏഴ് സെറ്റ് സ്ഥലം വീട് വയ്ക്കാൻ നൽകി. അവിടെ കെഎച്ച്ഡിഇസി എന്ന സംഘടന വീടും വച്ചു നൽകി. കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് ബിഷപ്പിന്റെയും ഫിറോസിന്റെയും മഹത്തായ സംഭാവനയായിരുന്നു ഈ വീട്. എന്നാലിന്ന് കരുണ കാണിച്ച ആ വലിയ മനസിന്റെ ഉടമകൾ ജീവന് ഭീഷണി ഉണ്ടെന്ന് പറഞ്ഞ് വിലപിച്ച് രം​ഗത്തെത്തി. ​ഗുണ്ടകളെ പേടിച്ച്, ജീവനിൽ ഭയന്ന് കഴിയുന്നത് ഒരു സാധാരണ വ്യക്തയല്ല. ഏഴ് സെന്റ് സ്ഥലം നൽകിയ ബിഷപ്പ് ആണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം രേണു സുധിക്കായിരിക്കുമെന്നാണ് ബിഷപ്പ് പറഞ്ഞത്. വീട് വച്ച് നൽകിയത് മുതലാണ് രേണുവിന്റെ കുറ്റപ്പെടുത്തലുകൾ തുടങ്ങിയതെന്ന് ബിഷപ്പ് പറയുന്നു. വീട് വച്ച് നൽകിയ സംഘടനയുടെ ക്രെഡിബിലിറ്റിയെ സാരമായി ബാധിച്ചു. "പിആർ വർക്ക് ചെയ്യുന്നവരും സുഹൃത്തുക്കളും എന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നുണ്ട്. എന്നെ കൊലപ്പെടുത്താൻ രണ്ട് മൂന്ന് തവണ ആളുകൾ വന്നു. ഞാൻ മുഖ്യമന്ത്രിക്കും പൊലീസിനും പരാതികൾ നൽകിയിട്ടുണ്ട്. എന്റെ ജീവന് ഭീഷണിയുണ്ട്", എന്ന് ബിഷപ്പ് പറയുന്നു.

രേണു സുധിയിൽ വന്ന മാറ്റം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു സ്ത്രീ എന്ന നിലയിൽ ഒറ്റയ്ക്ക് ജീവിക്കാൻ മനക്കരുത്തും തന്റേടവും ആവശ്യമുണ്ട്. പക്ഷേ അഹങ്കാരവും ​ഗുണ്ടകളുടേയുമൊക്കെ ആവശ്യമുണ്ടോ. ഇനിയും പലരേയും സഹായിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നു. എന്നാൽ സഹായം ചെയ്യാൻ ഇപ്പോൾ ഭയം തോന്നുന്നുവെന്നാണ് ബിഷപ്പ് പറയുന്നത്. സഹായം കിട്ടേണ്ട നിർദ്ധനരായവരുടെ കഞ്ഞിയിലാണ് രേണു പാറ്റയിട്ടത്. തീ കൊള്ളി കൊണ്ട് അടിയേറ്റ പൂച്ചയാണ് അവർ. ആരെയെങ്കിലും സഹായിക്കുമ്പോൾ രണ്ടാമതൊന്നും ആലോചിക്കേണ്ടി വരും. നിലവിൽ രേണുവിനെതിരെ ബിഷപ്പ് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. തനിക്കെതിരായ വീഡിയോകൾ പിൻവലിക്കുകയും ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയല്ലെങ്കിൽ താൻ ഇഷ്ട ദാനം കൊടുത്ത വസ്തു തരിച്ചെടുക്കുമെന്ന് ബിഷപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

രേണുവിനിപ്പോൾ കാറായി മാനേജരായി ഡ്രൈവറായി നാനാ വഴിക്ക് നിന്നും വരുമാനവുമായി. ജീവിതം അടിച്ച് പൊളിച്ച് ആഘോഷമാക്കുകയാണ് അവർ. കടന്നു വന്ന വഴികളും അനുഭവിച്ച ജീവിത യാതനകളും സഹായിച്ച കരങ്ങളേയും അപ്പാടെ മറന്നു. ഫിറോസിന്റെ വാക്കുകൾ കേൾക്കുമ്പോൾ നൊമ്പരം തോന്നുന്നു. പണവും പ്രശസ്തിയുമൊക്കെ വരുമ്പോൾ പലരും സഹായികളായി അടുത്ത് കൂടും. അവർ നമ്മോട് സ്നേഹം നടിക്കും. അവരുടെ സ്വാധീന വലയത്തിൽ അകപ്പെടുകയും ചെയ്യും. അവർ കാട്ടിത്തരുന്ന വഴി പെരുവഴിയാണെന്നും അവർ കാട്ടിത്തരുന്ന കുഴി പടുകുഴിയാണെന്നും മനസിലാക്കാതെ അതിൽ വീഴും. പണവും പ്രശസ്തിയും ഇല്ലാതാകുമ്പോൾ ഒന്നുമറിയാതെ അവർ നടന്നകലും. നമ്മുടെ നിഴലും നമ്മളും ബാക്കിയാകും. അറിവില്ലായ്മ കൊണ്ട് വന്ന തെറ്റുകളാണെന്ന് മനസിലാക്കി രേണു സുധിക്ക് സ്വയം തിരുത്താൻ ഇനിയും സമയമുണ്ട്. രേണു ഇപ്പോൾ വേദനിപ്പിച്ചവരെല്ലാം നല്ല മനസിന് ഉടമകളാണ്. അവരോടെല്ലാം മനസറിഞ്ഞൊരു ക്ഷമ ചോദിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത്": ഭാവന
'ആ പുതിയ പ്രതിഭാസത്തിന്‍റെ ആദ്യ ഇര'; യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി കിഷോര്‍ സത്യ