അല്ലു അർജുന്‍ അറ്റ്ലി 700 കോടി ചിത്രം: ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് !

Published : Jun 12, 2025, 12:25 PM ISTUpdated : Jun 12, 2025, 12:26 PM IST
Allu Arjun

Synopsis

അല്ലു അർജുൻ നായകനായി അറ്റ്ലി സംവിധാനം ചെയ്യുന്ന 'AA22×A6' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. പുതിയ റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ് അല്ലു അര്‍ജുന്‍ നായകനായി അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം. 'AA22×A6' എന്ന് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഔദ്യോഗികമായി ജൂൺ 13ന് മുംബൈയിൽ ആരംഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

പുഷ്പ 2എന്ന വന്‍ ഹിറ്റിന് ശേഷം അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ചിത്രം, അറ്റ്ലിയുടെ സംവിധാനത്തില്‍ 700 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. പീപ്പിംഗ് മൂൺ എക്സ്ക്ലൂസീവ് റിപ്പോർട്ട് പ്രകാരം ജൂൺ 12ന് ഷൂട്ട് തുടങ്ങും മുന്‍പ് പ്രത്യേക പ്രഖ്യാപന ഫോട്ടോഷൂട്ട് നടക്കും എന്നാണ് പറയുന്നത്.

ഈ ആക്ഷൻ-പ്രധാന ചിത്രത്തിൽ മൃണാൾ താക്കൂർ ആദ്യ ഷെഡ്യൂളിൽ അല്ലുവിനൊപ്പം അഭിനയിക്കും എന്നും റിപ്പോര്‍ട്ട് പറയുന്നു. ആദ്യ ഷെഡ്യൂൾ ചെറുതാണെങ്കിലും കഥയിൽ നിർണായകമാണ് എന്നാണ് വിവരം. ബോളിവുഡ് താരം ഡീപിക പാദുകോൺ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ചിത്രത്തില്‍ ജോയിന്‍ ചെയ്യും എന്നാണ് വിവരം. ഷാരൂഖ് ഖാന്‍ ചിത്രം 'കിംഗില്‍' ഒരു എക്സ്റ്റന്‍റഡ് ക്യാമിയോ റോള്‍ പൂർത്തിയാക്കിയ ശേഷമായിരിക്കും ദീപിക അല്ലു അറ്റ്ലി ചിത്രത്തില്‍ എത്തുക.

'AA22×A6' ഒരു പാരലൽ യൂണിവേഴ്സ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥയാണ് എന്നാണ് പുറത്തുവന്ന വിവരങ്ങള്‍. അല്ലു അര്ജുൻ ഒന്നിലധികം വേഷങ്ങളിൽ അഭിനയിക്കും എന്നാണ് വിവരം. അതിലൊന്ന് ആനിമേഷന്‍ കഥാപാത്രമാണ്. ലോസ് ഏഞ്ചൽസിലെ പ്രമുഖ സ്പെഷ്യൽ എഫക്ട്സ് കമ്പനികളുടെ പിന്തുണയോടെ സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം വിഷ്വൽ മികവിന് ഊന്നൽ നൽകുന്നു.

ഷൂട്ടിങ് 2025 അവസാനം വരെ നീളും എന്നാണ് റിപ്പോര്‍ട്ട്. 2026 അവസാനത്തോടെ വിവിധ ഭാഷകളിൽ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

 

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ