മാസവാടക 16 ലക്ഷം! ഹൈദരാബാദിലെ 100 കോടിയുടെ വീടിന് പുറമെ മുംബൈയില്‍ വാടകയ്ക്ക് ഫ്ലാറ്റ് എടുത്ത് അല്ലു അര്‍ജുന്‍

Published : Apr 23, 2026, 10:39 PM IST
allu arjun leases mumbai apartment for 16 lakhs rent per month apart from his 100 crore new house in hyderabad

Synopsis

ജോലിസംബന്ധമായ ആവശ്യങ്ങൾക്കായാണ് മുംബൈയിലെ ജുഹുവിൽ ലക്ഷ്വറി ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരിക്കുന്നത് 

കരിയറിലെ ഏറ്റവും മികച്ച സമയത്താണ് തെലുങ്ക് താരം അല്ലു അര്‍ജുന്‍. പുഷ്പ നല്‍കിയ കരിയര്‍ ബ്രേക്കിന്‍റെ തിളക്കത്തില്‍ നില്‍ക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. പുഷ്പ ഫ്രാഞ്ചൈസിയിലൂടെ പാന്‍ ഇന്ത്യന്‍ താരമായി ഉയര്‍ന്ന അദ്ദേഹത്തിന്‍റെ വരും ചിത്രങ്ങളൊക്കെയും ബിഗ് കാന്‍വാസില്‍ ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകരെ ലക്ഷ്യമാക്കി നിര്‍മ്മിക്കപ്പെടുന്നതാവുമെന്ന് ഉറപ്പാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ ചില വിശേഷങ്ങളും ആരാധകശ്രദ്ധ നേടിയിരിക്കുകയാണ്. താമസ സ്ഥലം സംബന്ധിച്ചാണ് അത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ ഒരു വമ്പന്‍ വീട് അദ്ദേഹം പണികഴിപ്പിച്ചിരിക്കുകയാണ്. ഒപ്പം മുംബൈയില്‍ ഒരു ലക്ഷ്വറി ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരിക്കുകയുമാണ് അദ്ദേഹം.

ഹൈദരാബാദിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നാണ് ജൂബിലി ഹില്‍സ്. പല പ്രശസ്തരുടെയും വീടുകള്‍ ഇവിടെയുണ്ട്. അല്ലു അര്‍ജുന്‍ 100 കോടി ചെലവില്‍ പണി കഴിപ്പിച്ചിരിക്കുന്ന പുതിയ വീട് ചിരഞ്ജീവിയുടെ വീടിന് തൊട്ടടുത്താണ് എന്നതും കൗതുകം. കുടുംബവുമൊത്ത് അദ്ദേഹം ഉടന്‍ പുതിയ വീട്ടിലേക്ക് താമസം മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൃഹപ്രവേശ ചടങ്ങ് വാര്‍ത്താപ്രാധാന്യം നേടുമെന്ന് ഉറപ്പാണ്.

അതേസമയം ജോലിസംബന്ധമായ സൗകര്യം പരിഗണിച്ചാണ് ഇതിന് പുറമെ മുംബൈയില്‍ അല്ലു ഒരു ലക്ഷ്വറി ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. മുംബൈയിലെ വില പിടിച്ച പ്രദേശമായ ജുഹുവിലാണ് ഈ ഫ്ലാറ്റ്. ജുഹു താര റോഡിലുള്ള ഫ്ലാറ്റ് കടലിന് അഭിമുഖമായുള്ള ഒന്നാണ്. മിഡ് ഡേയുടെ റിപ്പോര്‍ട്ട് പ്രകാരം 16 ലക്ഷം രൂപയാണ് ഇതിന് പ്രതിമാസ വാടക. മൂന്ന് വര്‍ഷത്തെ ലീസിനാണ് അദ്ദേഹം ഫ്ലാറ്റ് എടുത്തിരിക്കുന്നത്. അഞ്ച് കിടപ്പുമുറികളുള്ള ഫ്ലാറ്റിന് 6000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. വലിയ പൂളും നാല് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.

അല്ലു അര്‍ജുന്‍ മുംബൈയിലേക്ക് സ്ഥിരതാമസമാക്കുന്നുവെന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്‍റെ പിതാവ് അല്ലു അരവിന്ദ് തള്ളിയിരുന്നു. സിനിമകളുടെ ചിത്രീകരണത്തിന്‍റെ സൗകര്യത്തിനായാണ് മുംബൈയില്‍ ഫ്ലാറ്റ് എടുത്തിരിക്കുന്നതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം പുഷ്പ 2 ന് ശേഷം അല്ലു അര്‍ജുന്‍റേതായി എത്തുന്ന ചിത്രത്തിന്‍റെ പേര് രാക്ക എന്നാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ബജറ്റ് 700 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ ചിത്രം എത്തുമെന്നാണ് ടൈറ്റില്‍ റിവീല്‍ പോസ്റ്ററുകളില്‍ നിന്ന് മനസിലാക്കാനാവുന്നത്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇത് കറുത്തച്ചനൂട്ട് തന്നെയോ? ത്രില്ലടിപ്പിച്ച് മോഷൻ പോസ്റ്റർ; ജിതിൻ കെ ജോസ് - ജയസൂര്യ ചിത്രം 'മായൻ' ഒരുങ്ങുന്നു
ത്രില്ലറുമായി ദിലീപ്; ജഗന്‍ ഷാജി കൈലാസ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു