
റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുഷ്പ 2വിലെ ഐറ്റം സോംഗ് റിലീസ് ചെയ്തു. 'കിസ്സിക്ക്' എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന്റെ ചില രംഗങ്ങളും ഷൂട്ടിങ്ങുകളും ഉൾപ്പെടുത്തിയാണ് ഗാനം പുറത്തുവന്നിരിക്കുന്നത്. ഡാന്‍സിംഗ് ക്യൂൻ ശ്രീലീലയും അല്ലു അർജുനും തമ്മിലുള്ള ഗംഭീര നൃത്തവിരുന്ന് സിനിമ സമ്മാനിക്കുമെന്ന് ഉറപ്പാണ്.
ദേവി ശ്രീ പ്രസാദ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിവേകയാണ്. സുബ്ലാഷിണിയാണ് ആലാപനം. ഗാനത്തിന്റെ തെലുങ്ക് വെർഷൻ എഴുതിയത് ചന്ദ്രബോസ് ആണ്. റക്കീബ് ആലം ആണ് ഹിന്ദി വരികൾ എഴുതിയത്. അതേസമയം, കിസ്സിക്ക് പുറത്തുവന്നതിന് പിന്നാലെ 'ഊ ആണ്ടവ' തന്നെ ബെസ്റ്റ് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. ഈ ഗാനത്തിന്റെ ഏഴയലത്ത് കിസ്സിക്ക് എത്തില്ലെന്നും ഇവർ പറയുന്നു.
പ്രണയാർദ്രരായി ഷെയ്ന്‍ നിഗവും സാക്ഷിയും; 'ഹാൽ' ഫസ്റ്റ് ലുക്ക് എത്തി
പുഷ്പ ആദ്യഭാഗത്തിൽ ഏറ്റവും വലിയ ഹൈപ്പ് ലഭിച്ച ഗാനമായിരുന്നു 'ഊ ആണ്ടവ'. സാമന്ത തകർത്താടിയ ഗാനം സിനിമയുടെ വിജയത്തില്‍ ഒരു ഘടകമായിരുന്നു. അതേസമയം, ഡിസംബര്‍ 5നാണ് പുഷ്പ 2ന്റെ ആഗോള റിലീസ്. നേരത്തെ ഡിസംബര്‍ 6 ആയിരുന്നു റിലീസ് തീയതിയായി പ്രഖ്യാപിച്ചിരുന്നത്.
സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ 2. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും പുഷ്പ ആദ്യഭാഗം നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ