'അത് കണ്ടപ്പോള്‍ സങ്കടമായി, ദേശീയ അവാര്‍ഡ് നേടി': അല്ലുവിന്‍റെ പ്രസ്താവന തീയായി, പിന്നാലെ ഫാന്‍ ഫൈറ്റ് !

Published : Nov 11, 2024, 02:32 PM IST
'അത് കണ്ടപ്പോള്‍ സങ്കടമായി, ദേശീയ അവാര്‍ഡ് നേടി': അല്ലുവിന്‍റെ പ്രസ്താവന തീയായി, പിന്നാലെ ഫാന്‍ ഫൈറ്റ് !

Synopsis

മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയതിനെക്കുറിച്ച് അല്ലു അർജുൻ തുറന്നുപറഞ്ഞു. 

ഹൈദരാബാദ്: അല്ലു അർജുന്‍റെ  2021 ലെ ചിത്രമായ പുഷ്പ: ദി റൈസ് കൊവിഡ് കാലമായിട്ടും അന്നത്തെ ബോക്‌സ് ഓഫീസ് റെക്കോർഡുകളും തകർത്തു എന്ന് മാത്രമല്ല. അല്ലുവിന് മികച്ച നടനുള്ള ദേശീയ അവാർഡും ചിത്രം നേടിക്കൊടുത്തു. ചരിത്രത്തിലാദ്യമായാണ് ഒരു തെലുങ്ക് നടൻ ഈ പുരസ്കാരം നേടുന്നത്.

അടുത്തിടെ നടൻ നന്ദമൂരി ബാലകൃഷ്ണയുടെ അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ സീസൺ 4 എന്ന ടോക്ക് ഷോയിൽ പ്രത്യക്ഷപ്പെട്ട ബണ്ണി എന്ന് വിളിക്കപ്പെടുന്ന അല്ലു അര്‍ജുന്‍ ഈ ദേശീയ അവാര്‍ഡ് വിജയത്തെക്കുറിച്ച് തുറന്നുപറഞ്ഞു. അടുത്തായി സ്ട്രീം ചെയ്യാന്‍ പോകുന്ന എപ്പിസോഡിന്‍റെ പ്രൊമോയിൽ അല്ലു അർജുനോട് ദേശീയ അവാർഡ് നേടിയതിനെക്കുറിച്ച് പറയുന്നുണ്ട്.

"മികച്ച നടനുള്ള ദേശീയ അവാർഡ് പട്ടിക ഞാൻ പരിശോധിച്ചപ്പോൾ ഒരു തെലുങ്ക് നടനും ഇതുവരെ ആ പുരസ്കാരം ലഭിച്ചിട്ടില്ലെന്ന് മനസ്സിലായി. അത് മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു, അത് ഞാന്‍ നേടിയെടുത്തു" അല്ലു അര്‍ജുന്‍ പ്രമോ വീഡിയോയില്‍ പറയുന്നു. 

അതേ സമയം അല്ലുവിന്‍റെ വാക്കുകള്‍ തെലുങ്കില്‍ ഫാന്‍ ഫൈറ്റിന് തുടക്കമിട്ടുവെന്നാണ് തെലുങ്ക് എന്‍റര്‍ടെയ്മെന്‍റ് സൈറ്റ് എം9 പറയുന്നത്. അടുത്തിടെ അല്ലുവും മെഗ ഫാമിലിയും തമ്മിലുള്ള അകലം കൂടുതലാണെന്നും. ഈ പ്രസ്താവന മെഗ ഫാമിലിയെ ലക്ഷ്യമാക്കിയാണെന്ന് കരുതി എക്സിലും മറ്റും മെഗ ഫാന്‍സ് അല്ലുവിനെതിരെ രംഗത്ത് എത്തിയെന്നാണ് വിവരം. 

പ്രൊമോയിൽ അല്ലു അര്‍ജുന്‍റെ അമ്മ നിർമ്മല അല്ലുവും പങ്കെടുക്കുന്നുണ്ട്. ഈ എപ്പിസോഡ് നവംബർ 15-ന് സംപ്രേക്ഷണം ചെയ്യും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സൂര്യ, ബോബി ഡിയോൾ, ദുൽഖർ സൽമാൻ എന്നിവരും അൺസ്റ്റോപ്പബിൾ വിത്ത് എൻബികെയില്‍ അതിഥിയായി എത്തിയിട്ടുണ്ട്. 

അല്ലു അർജുന്‍റെ അടുത്ത ചിത്രം പുഷ്പ 2: ദ റൂൾ, ഡിസംബർ 5 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. അഭിനേതാക്കളായ രശ്മിക മന്ദാനയും ഫഹദ് ഫാസിലും അടക്കം വലിയ താര നിര തന്നെ സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലുണ്ട്. 

1000 കോടി പോക്കറ്റിലാക്കി റിലീസിന് മുന്‍പ് ഞട്ടിച്ച 'പുഷ്പ 2' ഐറ്റം ഡാന്സ്' ട്വിസ്റ്റ് ചോര്‍ന്നു !

'പുഷ്പരാജ്' തിയറ്ററുകൾ ഒറ്റക്ക് ഭരിക്കും; ക്ലാഷിന് തയ്യാറാകാതെ വിക്കി കൗശൽ ചിത്രം, റിലീസ് മാറ്റി

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ