യൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ നായികാപ്രാധാന്യമുള്ള ചിത്രം; 'ആല്‍ഫ' ഒടിടിയിലേക്ക്

Published : Aug 28, 2026, 11:04 AM IST
alpha bollywood movie ott release today on netflix

Synopsis

ശിവ് റവൈല്‍ സംവിധാനം ചെയ്ത, അലിയ ഭട്ട് നായികയായ ബോളിവുഡ് ചിത്രം ‘ആല്‍ഫ’യ്ക്ക് ഒടിടി റിലീസ്

അലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ശിവ് റവൈല്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ആല്‍ഫയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. യൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ഏഴാമത്തെ ചിത്രമാണ് ഇത്. പ്രസ്തുത യൂണിവേഴ്സിലെ നായികാ പ്രാധാന്യമുള്ള ആദ്യ ചിത്രവും. ജൂലൈ 3 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. എന്നാല്‍ വലിയ സാമ്പത്തിക വിജയം നേടാനായില്ല. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഇന്ന് പ്രദര്‍ശനം ആരംഭിക്കും.

യാഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മ്മിച്ച ചിത്രത്തില്‍ ഖുഷി ഹജാരെ, കിയാര ഖന്ന, ഷര്‍വാരി, അനില്‍ കപൂര്‍, ബോബി ഡിയോള്‍‌, ദിബ്യേന്ദു ഭട്ടാചാര്യ, വിശാല്‍ കട്പാല്‍, ഷുഭി മെഹ്ത, ദിഗ്‍വിജയ് സാവന്ത്, ഭൂഷണ്‍ സിംപി, പവ്‍ലീന്‍ ഗുജ്‍റാള്‍, പ്രണയ് നാരായണ്‍, രാജീവ് രഞ്ജന്‍, കരണ്‍ കിഷോര്‍, സഞ്ജയ് ഷെല്‍ട്രിം, വിഭ സറഫ്, ശിവം പാല്‍, മായാങ്ക് ആനന്ദ്, അഭിമന്യു സര്‍ക്കാര്‍, ഗൌരവ് ബിഷ്ട്, അഭിജീത് തയൂംഗ്, സന്തോഷ് ഹിരസിംഘാനി, ചാരുദത്ത് സപ്ര, മാറ്റ് മക്ഹഗ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം ഹൃത്വിക് റോഷന്‍, ദിയാ മിര്‍സ, അശുതോഷ് റാണ എന്നിവരുടെ അതിഥിവേഷങ്ങളും ചിത്രത്തിലുണ്ട്.

സുമിത് ശുക്ലയും ശ്രീധര്‍ രാഘവനും ചേര്‍ന്നാണ് ചിത്രത്തിന്‍‌റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇഷിത മൊയ്ത്രയാണ് സംഭാഷണം രചിച്ചിരിക്കുന്നത്. ഉദയ് ചോപ്രയുടേതാണ് കഥ. റുബൈസ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ആരിഫ് ഷെയ്ഖ്. രോഹാന്‍ഷ്, അബീര്‍ പണ്ഡിറ്റ് എന്നിവര്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയപ്പോള്‍ സഞ്ചിത്, അങ്കിത് ബല്‍‌ഹാര എന്നിവരാണ് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 99.10 കോടിയാണ് ചിത്രം ആകെ നേടിയ ഗ്രോസ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷന്‍ 58.86 കോടിയാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

7 ദിനം കൊണ്ട് 40 കോടി ആഗോള കലക്ഷൻ നേടി "ഖലീഫ"; വിജയകരമായി പ്രദർശനം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം
കളക്ഷനില്‍ ടോക്സിക് എങ്ങോട്ട്?, കണക്കുകള്‍