
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ അൽഫോൺസ് പുത്രൻ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജിന്റെ നായികയായി നയൻതാര എത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ കൗതുകത്തോടും ആകാംക്ഷയോടെയുമാണ് പ്രേക്ഷകർ നോക്കി കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്.
ഈ വർഷം ഓണം റിലീസ് ആയി ഗോൾഡ് പ്രേക്ഷകന് മുന്നിൽ എത്തുമെന്നാണ് അൽഫോൺസ് പുത്രൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ഈ ഓണത്തിന് സ്വർണം ഉരുകുകയാണ്', എന്ന് കുറിച്ച് കൊണ്ടാണ് അൽഫോൺസ് റിലീസ് വിവരം അറിയിച്ചത്. എന്നാൽ തിയതിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പങ്കുവച്ചിട്ടിട്ടില്ല. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന ഒരു അൽഫോൺസ് പുത്രൻ ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ഗോൽഡിനായി കാത്തിരിക്കുന്നുവെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.
നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
അതേസമയം, പാട്ട് എന്ന ചിത്രവും അൽഫോൺസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിലും നായൻതാര തന്നെയാണ് നായിക. കഴിഞ്ഞ സെപ്റ്റംബറിൽ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നുവെങ്കിലും മറ്റ് അപ്ഡേറ്റുകളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല. യുജിഎം എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. പബ്ലിസിറ്റ് ഡിസൈന്‍ ട്യൂണി ജോണ്‍ 24 എഎം. രചന, സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.
Gold Movie : ഗോള്‍ഡ് പോസ്റ്റര്‍ കോപ്പിയോ? വിമര്‍ശനത്തിന് അല്‍ഫോന്‍സ് പുത്രന്‍റെ മറുപടി