'നമ്മുടെ യുദ്ധം' നയിക്കുന്ന വിദ്യാര്‍ഥികളോട്...; അമല്‍ നീരദ് പറയുന്നു

By Web TeamFirst Published Dec 18, 2019, 6:09 PM IST
Highlights

പൗരത്വ ഭേദഗതി നിയമത്തിലും ഏദേശീയ പൗരത്വ രജിസ്റ്ററിലുമുള്ള തങ്ങളുടെ വിയോജിപ്പറിയിച്ച് മലയാള സിനിമയിലെ ഒട്ടേറെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
 

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സംവിധായകന്‍ അമല്‍ നീരദ്. 'വി ഫോര്‍ വാന്‍ഡെറ്റ' എന്ന ഗ്രാഫിക് നോവലില്‍ അലന്‍ മൂര്‍ എഴുതിയ വാചകം കടമെടുത്താണ് വിഷയത്തില്‍ അമല്‍ നീരദിന്റെ പ്രതികരണം. 

'നമ്മുടെ ആര്‍ജ്ജവത്തിന് ആരും വിലകല്‍പ്പിച്ചെന്ന് വരില്ല. പക്ഷേ നമുക്ക് ആകെയുള്ള സമ്പാദ്യവും അതാണ്. അത് വളരെ ചുരുങ്ങിയ ഒരിടമാണെങ്കിലും അതിനുള്ളില്‍ നാം സ്വതന്ത്രരാണ്. -'നമ്മുടെ യുദ്ധം' നയിക്കുന്ന വിദ്യാര്‍ഥികളോട്', അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ചു.

പൗരത്വ ഭേദഗതി നിയമത്തിലും ഏദേശീയ പൗരത്വ രജിസ്റ്ററിലുമുള്ള തങ്ങളുടെ വിയോജിപ്പറിയിച്ച് മലയാള സിനിമയിലെ ഒട്ടേറെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. പാര്‍വ്വതി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, ശ്രിന്ധ, അനശ്വര രാജന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ തങ്ങളുടെ നിലപാട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

click me!