Cadaver : അമലാ പോളിന്റെ 'കാടവെര്‍' റിലീസിന്, ചിത്രം ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറില്‍

Published : Jul 22, 2022, 11:34 AM ISTUpdated : Jul 22, 2022, 11:41 AM IST
Cadaver : അമലാ പോളിന്റെ 'കാടവെര്‍' റിലീസിന്, ചിത്രം ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറില്‍

Synopsis

അമലാ പോള്‍ നായികയാകുന്ന ചിത്രം റിലീസിന് (Cadaver).  

അമലാ പോള്‍ നായികയാകുന്ന ചിത്രമാണ് 'കാടവെര്‍'‍. അനൂപ് പണിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് വൈകിയ ചിത്രമാണ് 'കാടെവര്‍'‍. ഇപ്പോഴിതാ 'കാടെവര്‍' റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട് (Cadaver).

ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം എത്തുക. ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് അമലാ പോള്‍ അറിയിച്ചു. എന്നാല്‍ റിലീസ് തീയ്യതി എന്നായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. അമലാ പോള്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പൊലീസ് സര്‍ജൻ ആയിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്. അരവിന്ദ് സിംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

നടി അമലാ പോള്‍ ഒരിടവേളയ്‍ക്ക് ശേഷം വീണ്ടും മലയാള സിനിമയിലും അഭിനയിക്കുന്നുണ്ട്‍. അമലാ പോള്‍ നായികയാകുന്ന ചിത്രം 'ടീച്ചര്‍' എന്ന പേരില്‍ ആണ് മലയാളത്തില്‍ ഒരുങ്ങുന്നത്. വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീച്ചറായി അമലാ പോള്‍ അഭിനയിക്കുന്ന ചിത്രത്തിന് പി വി ഷാജികുമാറും വിവേകും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

ഫഹദ് നായകനായ 'അതിരൻ' എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ടീച്ചര്‍'. ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, അനുമോൾ, മഞ്‍ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. അനു  മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കൊല്ലമാണ് അമലാ പോള്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

Read More : 'പാല്‍വര്‍ണ്ണ കുതിരമേല്‍', 'കടുവ'യിലെ ഗാനത്തിന്റെ വീഡിയോ പുറത്ത്

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ