ഞാൻ പോരാടും, തടസ്സങ്ങളെ തകര്‍ത്ത് ഇല്ലാതാക്കും, ഇത് ഞാനാണ്: അമലാ പോള്‍

Published : Jun 29, 2019, 03:29 PM IST
ഞാൻ പോരാടും, തടസ്സങ്ങളെ തകര്‍ത്ത് ഇല്ലാതാക്കും, ഇത് ഞാനാണ്: അമലാ പോള്‍

Synopsis

ഞാൻ പോരാടും, അതിജീവിക്കും. തടസങ്ങൾ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ- അമലാ പോള്‍ പറയുന്നു.

അമലാ പോള്‍ നായികയാകുന്ന പുതിയ ചിത്രമാണ് ആടൈ. ചിത്രത്തിന്റ ട്രെയിലറിനും പോസ്റ്ററുകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തുവിട്ടിരിക്കുന്നു. സാമൂഹ്യമാധ്യമത്തിലൂടെയാണ് അമലാ പോള്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

ഞാൻ പോരാടും, അതിജീവിക്കും. തടസങ്ങൾ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാൻ തിളങ്ങും, ഉയർന്നു നിൽക്കും. അവയെ തകർത്ത് ഇല്ലാതാക്കും. എന്‍റെ കരുത്തിൽ ഞാൻ വിശ്വസിക്കുന്നു. അതെനിക്ക് സന്തോഷവും സ്വാതന്ത്ര്യവും നൽകുന്നു. നിങ്ങൾക്ക് ഇച്ഛാശക്തിയുണ്ടെങ്കിൽ ആർക്കും നിങ്ങളെ തോൽപ്പിക്കാനാകില്ല. ഇത് ഞാനാണ്, എന്‍റെ കഥയാണ്... ആടൈ... അമല എഴുതിയിരിക്കുന്നു. ജൂലൈ 19 ന് ചിത്രം തിയെറ്ററുകളിലെത്തും.

 

PREV
click me!

Recommended Stories

'മുന്‍പത്തേതിലും ശക്തമായി അവള്‍ക്കൊപ്പം'; കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍
മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്