Sathya : അമീറിന്റെ പുതിയ ചിത്രത്തില്‍ നായകനാകാൻ സത്യ

By Web TeamFirst Published Dec 5, 2021, 6:45 PM IST
Highlights

നടൻ ആര്യയുടെ സഹോദരനാണ് ചിത്രത്തില്‍ നായകനാകുന്നത്.

'പരുത്തിവീരൻ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ അമീറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. അമീര്‍ പുതുതായി സംവിധാനം ചെയ്യുന്നത് സത്യയെ നായികനാക്കിയാണ്. അമീര്‍ തന്നെയാണ് തന്റെ 'ചിത്രം' പ്രഖ്യാപിച്ചത്. അമീറും പുതിയ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു.

നടൻ ആര്യയുടെ സഹോദരനാണ് സത്യ. സത്യ ആദ്യമായി നായകനായ ചിത്രം 'കാതല്‍ 2 കല്യാണ'മാണ്. സത്യയുടെ ആദ്യ ചിത്രം ഇതുവരെ റിലീസ് ചെയ്‍തിട്ടില്ല. രണ്ടാമത് അഭിനയിച്ച ചിത്രം 'പുതുഗം' സത്യക്ക് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. 'സന്താനാ തേവനെന്ന' ചിത്രം നടൻ ആര്യയെയും സത്യയെയും നായകനാക്കി അമീര്‍ പ്രഖ്യാപിച്ചിരുന്നു. അമീറിന് പ്രതീക്ഷയുള്ള ചിത്രമായ 'സന്താന തേവൻ' വൈകാതെ പുനരാരംഭിക്കുമെന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അമീര്‍ ചിത്രം  എന്നാകും പുനരാരംഭിക്കുകയെന്ന കാര്യത്തില്‍ ഔദ്യോഗികമായി പ്രഖ്യാനം നടന്നിട്ടില്ല.

സത്യ നായകനാകുന്ന ചിത്രം അമീര്‍ ജെഎസ്‍എം പിക്ചേഴ്‍സിന്റെ സഹകരണത്തോടെയാണ് നിര്‍മിക്കുന്നത്. അമീര്‍ ഫിലിം കോര്‍പറേഷന്റെ ബാനറിലാണ് നിര്‍മാണം. അമീര്‍ തന്റെ  ചിത്രത്തിന്റെ ഷൂട്ടിംഗ്  വൈകാതെ തുടങ്ങും. വിൻസെന്റ് അശോകൻ, ധീന, സരണ്‍, ദയ സെന്തില്‍കുമാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി  എത്തുന്നത്.

സഞ്ചിത ഷെട്ടിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സത്യ നായകനാകുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറായിരിക്കും. സൂര്യ നായകനാകുന്ന ചിത്രമായ 'വാടിവാസലി'ല്‍ അമീര്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വെട്രിമാരനാണ് 'വാടിവാസല്‍' ചിത്രം സംവിധാനം ചെയ്യുന്നത്.

click me!