
അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രം 'അസ്‍ത്രാ' പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ഒന്നാണ്. ആസാദ് അലവില്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വയനാടിന്റെ പശ്ചാത്തലത്തിൽ ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നടൻ ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
പുതുമുഖം സുഹാസിനി കുമരനാണ് നായിക. കലാഭവൻ ഷാജോൺ, സുധീർ കരമന, സന്തോഷം കീഴാറ്റൂർ, അബു സലിം ,ശ്രീകാന്ത് മുരളി, മേലനാഥൻ, ജയകൃഷ്‍ണൻ, ചെമ്പിൽ അശോകൻ, രേണു സൗന്ദർ ,നീനാ കുറുപ്പ്, ജിജുരാജ്, നീനാ കുറുപ്പ്, ബിഗ് ബോസ് താരം സന്ധ്യാ മനോജ്, 'പരസ്‍പരം' പ്രദീപ്, സനൽ കല്ലാട്ട് എന്നിവരും അമിത് ചക്കാലക്കല്‍ നായകനാകുന്ന 'അസ്‍ത്രാ' എന്ന ചിത്രത്തില്‍ പ്രധാന താരങ്ങളാണ്. മണി പെരുമാൾ ആണ് ഛായാഗ്രഹകൻ. അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ് 'അസ്‍ത്രാ' എന്ന ചിത്രം നിര്‍മിക്കുന്നത്.പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടാണ് 'അസ്‍ത്രാ' അവതരിപ്പിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പാണ്. വിനു കെ മോഹൻ, ജിജു രാജ് എന്നിവരാണ് അമിത് ചക്കാലക്കലിന്റെ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
ഹരി നാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരാണ് 'അസ്‍ത്രാ' എന്ന ചിത്രത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. മോഹൻ സിത്താരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നതും 'അസ്‍ത്രായ്‍ക്കായുള്ള കാത്തിരിപ്പിന് കാരണമാണ്. മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റും ഡിസൈൻ അരുൺ മനോഹർ, കലാസംവിധാനം ശ്യാംജിത്ത് രവി എന്നിവരാണ്. മാര്‍ച്ചില്‍ പ്രദര്‍ശനത്തിന് എത്താൻ തയ്യാറാകുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.
Read More: 'മാര്‍ക്ക് ആന്റണി' രസിപ്പിക്കും, വിശാല്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ