‘പുതിയൊരു യാത്ര തുടങ്ങുന്നതിൽ അതിയായ ആവേശം’; ബച്ചനും രശ്മികയും ഒന്നിക്കുന്ന ‘ഗുഡ്ബൈ‘ വരുന്നു

Web Desk   | Asianet News
Published : Apr 03, 2021, 01:55 PM IST
‘പുതിയൊരു യാത്ര തുടങ്ങുന്നതിൽ അതിയായ ആവേശം’; ബച്ചനും രശ്മികയും ഒന്നിക്കുന്ന ‘ഗുഡ്ബൈ‘ വരുന്നു

Synopsis

രശ്‌മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഗുഡ്ബൈ. 

മിതാഭ് ബച്ചനൊപ്പം തെന്നിന്ത്യൻ താരം രശ്മിക മന്ദാനയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ‘ഗുഡ്ബൈ‘യ്ക്ക് തുടക്കമായി. ബോളിവുഡിലെ പ്രമുഖ നിർമ്മാതാവായ ഏക്ത കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ബച്ചൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിന്റെ പൂജ വിശേഷങ്ങൾ പങ്കുവെച്ചത്. 

‘ഈ പുതിയ യാത്ര തുടങ്ങുന്നതിൽ അതിയായ ആവേശമുണ്ട്‘ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് അമിതാഭ് ബച്ചൻ കുറിച്ചത്. രശ്‌മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഗുഡ്ബൈ. സിദ്ധാർഥ് മൽഹോത്ര നായകനാവുന്ന മിഷൻ മജ്‌നു എന്ന സിനിമയിലൂടെയാണ് നടിയുടെ ബോളിവുഡ് അരങ്ങേറ്റം. 

വികാരഭരിതവും വിനോദം പകരുന്നതുമായിരിക്കും ചിത്രമെന്നും അമിതാഭ് ബച്ചനൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഏക്ത പറഞ്ഞു.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു