
ബോളിവുഡിലെ താരകുടുംബങ്ങളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധയിലുള്ള ഒന്നാണ് ബച്ചന്‍ ഫാമിലി. അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് തുടങ്ങിയവരൊക്കെ എപ്പോഴും മാധ്യമശ്രദ്ധയിലുള്ളവരാണ് എന്നതുതന്നെ ഇതിന് കാരണം. ഐശ്വര്യ റായ് അഭിഷേക് ബച്ചനുമായി അകലുകയാണെന്നൊക്കെ സമീപകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചന്‍റെ നടക്കാതെപോയ ഒരു ആഗ്രഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ശ്രദ്ധ നേടുകയാണ്.
മരുമകളും നടിയുമായ ഐശ്വര്യ റായ്‍യുടെ പേരില്‍ ഒരു കോളെജ് തുടങ്ങണം എന്നതായിരുന്നു അത്. വാക്ക് നല്‍കുക മാത്രമല്ല, അമിതാഭ് ബച്ചന്‍ ഇതിനായി തറക്കല്ല് ഇടുകയും ചെയ്തിരുന്നു. 2008 ല്‍ ഉത്തര്‍പ്രദേശിലെ ബറബങ്കിയിലുള്ള ദൌലത്‍പൂര്‍ വില്ലേജില്‍ ആയിരുന്നു ഇത്. അഭിഷേക് ബച്ചന്‍, ജയ ബച്ചന്‍, ഐശ്വര്യ റായ് എന്നിവര്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കളായ അമര്‍ സിംഗും മുലായം സിംഗ് യാദവുമൊക്കെ കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിന്‍റെ പണി ആരംഭിച്ചില്ല.
2012 ല്‍ കോളെജ് എന്ന ആശയം മാറി ഐശ്വര്യ ബച്ചന്‍ ഗേള്‍സ് ഇന്‍റര്‍ കോളെജ് ഫോര്‍ ഹയര്‍ സെക്കന്‍ഡറി സ്റ്റുഡന്‍റ്സ് എന്ന പേര് ആയി. ആദ്യ ഘട്ടമെന്ന നിലയില്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിനായി 5 ലക്ഷം രൂപ അമിതാഭ് ബച്ചന്‍ സേവാ സന്‍സ്ഥാന് (എബിഎസ്എസ്) അമിതാഭ് ബച്ചന്‍ നല്‍കി. എന്നാല്‍ ജയ ബച്ചന്‍റെ ഉടമസ്ഥതയിലുള്ള നിഷ്ത ഫൌണ്ടേഷന് അമിതാഭ് ബച്ചന്‍ പിന്നീട് ഇതിന്‍റെ ചുമതല മാറ്റി നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതെന്തായാലും നിഷ്ത ഫൌണ്ടേഷന്‍ കെട്ടിടം നിര്‍മ്മിച്ചില്ല. എബിഎസ്എസിനെയാണ് നിഷ്ത ഫൌണ്ടേഷന്‍ ഇതില്‍ പഴി ചാരുന്നത്.
എന്തായാലും ഗ്രാമീണര്‍ ഏറെ കാത്തിരുന്ന പ്രോജക്റ്റ് അവസാനം അവര്‍ തന്നെ മുന്നിട്ടിറങ്ങി സ്വന്തം നിലയ്ക്ക് യാഥാര്‍ഥ്യമാക്കി. ഗ്രാമത്തിലെ ഒരു അധ്യാപകന്‍റെ അച്ഛന്‍ 10,000 ചതുരശ്ര അടി സ്ഥലം ഇതിനായി നല്‍കി. ഐശ്വര്യ റായ്‍യുടെ പേരില്‍ അമിതാഭ് ബച്ചന്‍ കോളെജ് നിര്‍മ്മിക്കുമെന്ന് പറഞ്ഞ് തറക്കല്ലിട്ട സ്ഥലത്തിന് തൊട്ടപ്പുറത്ത് സംഭാവനകളിലൂടെ പണം സ്വരൂപിച്ച് ഗ്രാമവാസികള്‍ ഒരു കോളെജ് നിര്‍മ്മിക്കുകയും ചെയ്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ