എസ് ജെ സൂര്യയുടെ അച്ഛനായി അമിതാഭ് ബച്ചൻ!

By Web TeamFirst Published Apr 5, 2019, 7:37 PM IST
Highlights

അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമായതിനാല്‍ ആരാധകര്‍ കാത്തിരിക്കുകയാണ്  ഉയര്‍ന്ധ മനിതനായി.  ചിത്രത്തിലെ ഫോട്ടോകള്‍ പുറത്തുവിട്ടത് ആരാധകര്‍ എറ്റെടുത്തിരുന്നു. ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ കഥാപാത്രത്തെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. അമിതാഭ് ബച്ചനും എസ് ജെ സൂര്യയും അച്ഛനും മകനുമായിട്ടാണ് അഭിനയിക്കുന്നത്. ഗ്രാമീണപശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ഉയര്‍ന്ധ മനിതനിലെ ഒരു രംഗത്തിന്റെ ഫോട്ടോ അമിതാഭ് ബച്ചൻ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചതും വൈറലായിരുന്നു. ശിവാജി ഗണേശന്റെ ഫോട്ടോ നോക്കി നില്‍ക്കുന്ന അമിതാഭ് ബച്ചനും എസ് ജെ സൂര്യയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.. മാസ്റ്റര്‍ ശിവാജി ഗണേശന്റെ നിഴലില്‍ രണ്ട് വിദ്യാര്‍ഥികള്‍. സൂര്യയും ഞാനും. ശിവാജി, തമിഴ് സിനിമയുടെ ഏറ്റവും വലിയ ഇതിഹാസം. അദ്ദേഹത്തിന്റെ ഫോട്ടോയാണ് ചുമരില്‍. വിശാലവും അവിശ്വസനീയമായ പ്രതിഭയുള്ള കലാകാരൻ. എന്റെ ആദരവും അഭിനന്ദനങ്ങളും, അദ്ദേഹത്തില്‍ കാലില്‍ ഞാൻ സ്‍പര്‍ശിക്കുന്നു- ഫോട്ടോ ഷെയര്‍ ചെയ്‍ത് അമിതാഭ് ബച്ചൻ എഴുതിയിരുന്നു.  ഹിന്ദിയിലും തമിഴിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്. അമിതാഭ് ബച്ചന്റെ ഭാഗം ഒറ്റ ഷെഡ്യൂളിലാണ് പൂര്‍ത്തിയാക്കുക. നാല്‍പ്പതു ദിവസത്തെ ഡേറ്റ് ആണ് അമിതാഭ് ബച്ചന്‍ നല്‍കിയിരിക്കുന്നത്. തമിഴ്‍വാനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

click me!