ഇതാ അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്‍മിയും ഒന്നിക്കുന്ന 'ചെഹരെ', ട്രെയിലര്‍

Web Desk   | Asianet News
Published : Aug 17, 2021, 02:10 PM IST
ഇതാ അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്‍മിയും ഒന്നിക്കുന്ന 'ചെഹരെ', ട്രെയിലര്‍

Synopsis

അമിതാഭ് ബച്ചൻ നായകനാകുന്ന 'ചെഹരെ' ഓഗസ്റ്റ് 27ന് തീയറ്ററില്‍ എത്തും.

അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമ ചെഹരെ.  റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലെ അമിതാഭ് ബച്ചന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ഔദ്യോഗിക ട്രെയിലര്‍ ആണ് ഇപോള്‍ പുറത്തുവിട്ടിരിക്കുന്നത്.

കുറ്റം തെളിയിക്കപ്പെടും വരെ എല്ലാവരും സംശയത്തിന്റെ മുനയിലാണ് എന്ന ടാഗ്‍ലൈനാണ് ട്രെയിലറിലുള്ളത്. ഇമ്രാൻ ഹാഷ്‍മിയാണ് അമിതാഭ് ബച്ചന് തുല്യപ്രാധാന്യമുള്ള മറ്റൊരു കഥാപാത്രമായി എത്തുന്നത്. ഓസ്‍കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നു.  ഓഗസ്റ്റ് 27ന് തീയറ്ററില്‍ തന്നെയായിരിക്കും ചിത്രം റിലീസ് ചെയ്യുക.

ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുക.

രഞ്‍ജിത് കപൂറുമായി ചേര്‍ന്നാണ് സംവിധായകൻ റുമി ജഫ്രി സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയോ', വിവാദത്തിന് അടിസ്ഥാനമെന്ത്? ഉഷ ഹസീനയുടെ പ്രതികരണം
'പരമാവധി അപകീർത്തിപ്പെടുത്തൽ വകുപ്പ് മാത്രം'; അൻസിബക്ക് പൊലീസിന്റെ മറുപടി, പരാതിയിൽ കേസെടുക്കാനാകില്ല