ഷോലെയുടെ അപൂര്‍വ പ്രീമിയര്‍ ഷോയെ കുറിച്ച് അമിതാഭ് ബച്ചൻ

By Web TeamFirst Published Apr 17, 2020, 7:56 PM IST
Highlights

ഇന്ത്യൻ സിനിമ ചരിത്രത്തിലെ ആദ്യത്തെ 70 എംഎം സ്റ്റിരിയോ പ്രിന്റില്‍ സിനിമ കണ്ടതിനെ കുറിച്ച് അമിതാഭ് ബച്ചൻ.

ഇന്ത്യയിലെ എക്കാലത്തെയും ഹിറ്റ് സിനിമകളില്‍ ഒന്നാണ് ഷോലെ. 1975 ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്‍തത്. ചിത്രത്തിനും ഇന്നും പ്രേക്ഷകരുണ്ട്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോയെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് നായകൻ ആയ അമിതാഭ് ബച്ചൻ. പ്രീമിയര്‍ ഷോ കാണാൻ പോയതിന്റെ ഫോട്ടോയും അമിതാഭ് ബച്ചൻ പങ്കുവച്ചിട്ടുണ്ട്. 

മിനര്‍വെയില്‍ 1975 ഓഗസ്റ്റ് 15ന് ആയിരുന്നു ഷോലെയുടെ പ്രീമിയര്‍. അമ്മയും ജയയും ഞാനും സുഹൃത്തുക്കളും. ജയ അതി മനോഹരിയായി കാണപ്പെട്ടു. 35 എംഎം പ്രിന്റ് ആയിരുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ 70 എംഎം സ്റ്റിരിയോ പ്രിന്റ് കസ്റ്റംസിന്റെ പിടിയിലായിരുന്നു. കാരണം അത് ഇംഗ്ലണ്ടില്‍ നിന്ന് വരേണ്ടതായിരുന്നു. കസ്റ്റംസില്‍ നിന്ന് വിട്ടുകിട്ടിയപ്പോഴേക്കും പ്രീമിയര്‍ ഷോ കഴിയുകയും ചെയ്‍തു. എല്ലാവരും പോയി. രമേഷ്‍ജിയും മറ്റുള്ളവരും സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുകയായിരിക്കേ 70എംഎം പ്രിന്റ് കസ്റ്റംസില്‍ നിന്ന് വിട്ടുകിട്ടിയ വാര്‍ത്ത വന്നു. നമ്മള്‍ ഷോലെ കാണാൻ തീരുമാനിച്ചു. അര്‍ദ്ധരാത്രി കഴിഞ്ഞാണ് പ്രിന്റ് കിട്ടിയത്. അങ്ങനെ ഞങ്ങള്‍ ആദ്യമായി 70എംഎം ഫിലിം പ്രിന്റ് കണ്ടു. ഞാൻ തിയേറ്ററില്‍ തറയില്‍ ഇരുന്നാണ് സിനിമ കണ്ടത്. സിനിമയുടെ ആദ്യത്തെ ഷോയെ കുറിച്ച് വിവരിക്കുകയായിരുന്നു അമിതാഭ് ബച്ചൻ.

click me!