ഇങ്ങനെയുമുണ്ടോ ആരാധന?, ബച്ചന്റെ ചിത്രങ്ങളുടെ പേരെഴുതിയും സംഭാഷങ്ങള്‍ കേള്‍പ്പിച്ചും ഒരു വാഹനം

Web Desk   | Asianet News
Published : Oct 22, 2021, 01:22 PM IST
ഇങ്ങനെയുമുണ്ടോ ആരാധന?, ബച്ചന്റെ ചിത്രങ്ങളുടെ പേരെഴുതിയും സംഭാഷങ്ങള്‍ കേള്‍പ്പിച്ചും ഒരു വാഹനം

Synopsis

ആരാധകന്റെ ഷര്‍ട്ടിലും തന്റെ ചിത്രങ്ങളുടെ പേര് എഴുതിയിട്ടുണ്ടെന്ന് അമിതാഭ് ബച്ചൻ.

ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചൻ (Amithabh bachan). ആരാധകരോട് നിരന്തരം സംവദിക്കാനും ശ്രമിക്കുന്ന താരമാണ് അമിതാഭ് ബച്ചൻ. സാമൂഹ്യമാധ്യമത്തില്‍ തന്റെ വിശേഷങ്ങള്‍ അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്യാറുമുണ്ട്. തന്റെ കടുത്ത ആരാധകന്റെ ഫോട്ടോയാണ് അമിതാഭ് ബച്ചൻ ഏറ്റവും ഒടുവില്‍ പങ്കുവെച്ചിരിക്കുന്നത്.

ആരാധകന്റെ പേര് പറയാതെയാണ് ഫോട്ടോയും ഒരു കുറിപ്പും അമിതാഭ് ബച്ചൻ പങ്കുവെച്ചിരിക്കുന്നത്. ആരാധകന്റെ  വാഹനത്തില്‍ തന്റെ ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ പെയിന്റ് ചെയ്‍തിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഷര്‍ട്ടില്‍ എന്റെ ചിത്രങ്ങളുടെ പേരും. വാഹനത്തിന്റെ വാതില്‍ തുറന്നാല്‍ ചിത്രങ്ങളിലെ തന്റെ സംഭാഷണങ്ങള്‍ കേള്‍ക്കാവുന്ന സംവിധാനവുമുണ്ട് എന്നും അമിതാഭ് ബച്ചൻ പറയുന്നു. താര്‍ വാഹനത്തിനെ കുറിച്ചാണ് അമിതാഭ് ബച്ചൻ പറയുന്നത്. ഓട്ടോഗ്രാഫ് കിട്ടുന്നതുവരെ തന്റെ വാഹനം ഓടിക്കാൻ പോലും ആരാധകര്‍ തയ്യാറായില്ലെന്നും ഒടുവില്‍ ഒപ്പിട്ടുനല്‍കിയെന്നും അമിതാഭ് ബച്ചൻ പറയുന്നു.

അമിതാഭ് ബച്ചൻ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ചെഹരെയാണ്.

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമിതാഭ് ബച്ചന്റേതായി ഏറ്റവും പുതിയത്. പ്രഭാസും ദീപിക പദുക്കോണുമാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങള്‍. അജയ് ദേവ്‍ഗണിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലും അമിതാഭ് ബച്ചന് പ്രധാന വേഷമുണ്ട്. മേയ് ഡേ എന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍ തന്നെയാണ് നായകൻ.

PREV
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍