അമിതാഭ് ബച്ചനൊപ്പം ആദ്യമായി ഇമ്രാൻ ഹാഷ്‍മി, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

By Web TeamFirst Published Jun 23, 2019, 7:46 PM IST
Highlights

ചേഹ്‍റെയിലെ അമിതാഭ് ബച്ചന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.


അമിതാഭ് ബച്ചനൊപ്പം ആദ്യമായി ഇമ്രാൻ ഹാഷ്‍മി അഭിനയിക്കുകയാണ്. ചേഹ്‍റെ എന്ന ചിത്രത്തിലാണ് ഇമ്രാൻ ഹാഷ്‍മിയും പ്രധാന കഥാപാത്രമായി എത്തുന്നത്. റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഇമ്രാൻ  ഹാഷ്‍മിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

ഒരു മിസ്റ്ററി ത്രില്ലറായിട്ടാണ് ചേഹ്‍റെ ഒരുക്കുന്നത്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്.  ചേഹ്‍റെയിലെ അമിതാഭ് ബച്ചന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഓസ്‍കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

click me!