തമിഴകവും തെലുങ്കും കാത്തിരിക്കുന്നു, അമിതാഭ് ബച്ചനായി!

By Web TeamFirst Published Apr 20, 2019, 12:21 PM IST
Highlights

ഹിന്ദി സിനിമ ലോകത്ത് ഇന്നും മിന്നുംതാരമാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചൻ തമിഴകത്തും തെലുങ്കിലും അഭിനയിക്കുന്നതാണ് തെന്നിന്ത്യൻ സിനിമ ആരാധകര്‍ക്ക് ആഘോഷിക്കാൻ വക തരുന്നത്. അമിതാഭ് ബച്ചൻ അഭിനയിക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തെലുങ്കില്‍ സെയ്‍ റാ നരസിംഹ റെഡ്ഡിയിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്. തമിഴില്‍ ഉയര്‍ന്ധ മനിതനിലും.

സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ട് ചിരഞ്ജീവി അഭിനയിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഗുരുവായിട്ടാണ് അമിതാഭ് ബച്ചൻ എത്തുന്നത്. സുരേന്ദര്‍ റെഡ്ഡിയാണ് സായ് രാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്. അതേസമയം ഉയര്‍ന്ധ മനിതനില്‍ പ്രധാന കഥാപാത്രമായിട്ടാണ് അമിതാഭ് ബച്ചൻ എത്തുന്നത്.  അമിതാഭ് ബച്ചനും എസ് ജെ സൂര്യയും അച്ഛനും മകനുമായിട്ടാണ് അഭിനയിക്കുന്നത്. ഗ്രാമീണപശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദിയിലും തമിഴിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്. അമിതാഭ് ബച്ചന്റെ ഭാഗം ഒറ്റ ഷെഡ്യൂളിലാണ് പൂര്‍ത്തിയാക്കുക. നാല്‍പ്പതു ദിവസത്തെ ഡേറ്റ് ആണ് അമിതാഭ് ബച്ചന്‍ നല്‍കിയിരിക്കുന്നത്. തമിഴ്‍വാനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

click me!