അമ്മ തെരഞ്ഞെടുപ്പ് വോട്ട് നില: പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്നത് കടുത്ത മത്സരം; ശ്വേത മേനോൻ്റെ ഭൂരിപക്ഷം 27, കുക്കുവിന് 57

Published : Aug 15, 2025, 09:07 PM IST
AMMA Association

Synopsis

താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ട് കണക്ക് ഇങ്ങനെ

കൊച്ചി: താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കുമെന്ന് വ്യക്തമായി. തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞപ്പോൾ പ്രസിഡൻറായി ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു. ആകെ 504 അംഗങ്ങളുള്ള സംഘടനയിൽ വോട്ടെടുപ്പിൽ വലിയ ഇടിവാണ് കണ്ടത്. കഴിഞ്ഞ തവണ 357 പേർ വോട്ട് ചെയ്യാനെത്തിയിരുന്നു. ഇത്തവണ അത് 298 ആയി കുറഞ്ഞു. ഏറ്റവും കടുത്ത മത്സരം പ്രസിഡൻ്റ് പദവിയിലേക്ക് നടന്നപ്പോൾ 27 വോട്ടിനാണ് ശ്വേത മേനോൻ എതിർ സ്ഥാനാർത്ഥിയായ നടൻ ദേവനെ പരാജയപ്പെടുത്തിയത്.

പ്രസിഡൻ്റ് സ്ഥാനത്ത് ശ്വേത മേനോൻ 159 വോട്ട് നേടി. അതേസമയം ദേവന് 132 വോട്ടാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരൻ 172 വോട്ട് നേടിയപ്പോൾ രവീന്ദ്രന് 115 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 57 വോട്ടാണ് കുക്കു പരമേശ്വരൻ്റെ ഭൂരിപക്ഷം. ട്രഷറർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ണി ശിവപാൽ 167 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായ അനൂപ് ചന്ദ്രന് 108 വോട്ടാണ് നേടാനായത്.

ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. ഇവർക്ക് യഥാക്രമം 267 വോട്ടും 139 വോട്ടും ലഭിച്ചു. എക്സിക്യുട്ടീവ് കമ്മറ്റിയിലേക്ക് സരയു മോഹൻ (224), അഞ്ജലി നായർ (219), ആശ അരവിന്ദ് (221), നീന കുറുപ്പ് (218), കൈലാഷ് (257), സന്തോഷ് കീഴാറ്റൂർ (243), ടിനി ടോം (234), ജോയ് മാത്യു (225), വിനു മോഹൻ (220), ഡോ. റോണി ഡേവിഡ് രാജ് (213), സിജോയ് വര്‍ഗീസ് (189) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പതിനൊന്ന് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിച്ചിരുന്നത്. ഇതില്‍ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറൽ സീറ്റുകളും. വനിതകളിൽ സജിതയും ജനറൽ വിഭാഗത്തിൽ നന്ദു പൊതുവാളും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് പരാജയപ്പെട്ടു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ