
കൊച്ചി: അമ്മ ജനറൽ ബോഡി ഇന്ന് ചേരാനിരിക്കെ സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി ട്രഷറർ ഉണ്ണിശിവപാൽ. അമ്മയിൽ നടക്കുന്നത് നീതി നിഷേധമെന്നും ഓഫീസ് സ്റ്റാഫിന്റെ പരാതിയിൽ തന്നെ കേട്ടില്ലെന്നും ഉണ്ണി ശിവപാൽ പറയുന്നു. സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ വീഡിയോയിലാണ് ഉണ്ണി ശിവപാലിന്റെ തുറന്നുപറച്ചിൽ. അൻസിബ ഹസന്‍റെ പരാതികൾ മുതൽ അമ്മയിലെ പടലപ്പിണക്കങ്ങൾ വരെയുള്ള നിരവധി പ്രശ്നങ്ങൾക്കാണ് ഇന്നത്തെ യോഗത്തിൽ പരിഹാരം കാണേണ്ടത്. മുതിർന്ന താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം, ടിനി ടോമിനെതിരെ അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസിൻ്റെ വാദം. നേരത്തെ, ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ