'കുഞ്ഞിക്കാലടി ഒച്ച കേൾക്കുമ്പോൾ...' മാതൃദിനത്തിൽ ഉള്ളം നിറയ്ക്കുന്ന പാട്ടുമായി ഹരി പി നായരും സംഘവും

Published : May 12, 2019, 11:43 AM ISTUpdated : May 12, 2019, 11:49 AM IST
'കുഞ്ഞിക്കാലടി ഒച്ച കേൾക്കുമ്പോൾ...' മാതൃദിനത്തിൽ ഉള്ളം നിറയ്ക്കുന്ന പാട്ടുമായി ഹരി പി നായരും സംഘവും

Synopsis

'കുഞ്ഞിക്കാലടി ഒച്ച കേൾക്കുമ്പോൾ.. 'എന്ന് തുടങ്ങുന്ന ​ഗാനം മലായാളികളുടെ പ്രിയ​ഗായിക സുജാത മോഹനാണ് ആലപിച്ചിരിക്കുന്നത്.

അമ്മ അത് വെറും രണ്ടക്ഷരം മാത്രമല്ല, ആ രണ്ടക്ഷരത്തിൽ മുഴുവൻ നിറഞ്ഞിരിക്കുന്നത് സ്നേഹമാണ്. അമ്മയെ കുറിച്ച് വാതോരാതെ പറയുന്നവർക്ക് തിരികെ സ്നേഹം നൽകാനുളള സുവർണ ദിനമാണ് മാതൃദിനം. ഈ മാതൃദിനത്തിൽ മലയാളക്കരയ്ക്ക് ഏറ്റുപാടാനായി മാതൃസ്നേഹം നിറഞ്ഞു നിൽക്കുന്ന ആൽബവുമായി എത്തിയിരിക്കുകയാണ് ഹരി പി നായരും സംഘവും. അമ്മമാനസം എന്ന് പേരിട്ടിരിക്കുന്ന ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു.

'കുഞ്ഞിക്കാലടി ഒച്ച കേൾക്കുമ്പോൾ..' എന്ന് തുടങ്ങുന്ന ​ഗാനം മലായാളികളുടെ പ്രിയ​ഗായിക സുജാത മോഹനാണ് ആലപിച്ചിരിക്കുന്നത്. ബാല​ഗോപാലാണ് ആൽബത്തിന്റെ സം​ഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഹരി പി നായർ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ആൽബം നിർമ്മിച്ചിരിക്കുന്നത് നടൻ ധർമജൻ ബോൾഗാട്ടിയാണ്.

 
അമ്മ,മുത്തശ്ശി എന്നീ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന ഭാവമാറ്റങ്ങളുമായി സിനിമാ താരം ലെനയും ആൽബത്തിന്റെ ഭാ​ഗമാകുന്നുണ്ട്.
 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗംഭീര പ്രതികരണം നേടി രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' IFFK പ്രദർശനം
ശങ്കർ- ഇഹ്സാൻ- ലോയ് ടീമിൻ്റെ സംഗീതത്തിൽ 'ചത്ത പച്ച - റിങ് ഓഫ് റൗഡീസ്' ടൈറ്റിൽ ട്രാക്ക് പുറത്ത്